വെഞ്ഞാറമൂട്: യൂസ്ഡ് കാർ ഷോറൂമിൽ നിന്ന് മോഷണം പോയ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് തൺട്രാംപൊയ്കയിലെ റിയാസിന്റെ ഉടമസ്ഥതയിലുള്ള സിറ്റിസൺ യൂസ്ഡ് കാർ ഷോറൂമിൽ നിന്ന് തിങ്കളാഴ്ച രാത്രി മോഷണം പോയ കാർ അഞ്ചൽ - കുളത്തൂപ്പുഴ റോഡിലെ പൂവണത്തുംമൂടിന് സമീപം ആളൊഴിഞ്ഞ സ്ഥലത്താണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ ഇതുവഴി പോയ ലോറി ഡ്രൈവർമാരാണ് വിവരം വെഞ്ഞാറമൂട് പൊലീസിനെ അറിയിച്ചത്. കെ.എൽ 16 യു - 2552 എന്നാണ് കാറിന്റെ നമ്പർ.
വെഞ്ഞാറമൂട് സി.ഐ രതീഷിന്റെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി വാഹനം സ്റ്റേഷനിലേക്ക് മാറ്റി. മോഷ്ടാക്കളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും സി.ഐ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |