SignIn
Kerala Kaumudi Online
Friday, 29 March 2024 8.25 PM IST

സ്ഥിതി അറിയാം, കരുതലോടെ

covid

തിരുവനന്തപുരം: കൊവിഡ് ബാധിച്ചാലും പ്രശ്നമില്ലെന്ന് ചിന്തിക്കുന്നവർ ഇപ്പോഴുമുണ്ട്. അത് വന്ന് പോയ്ക്കോളും, വേണമെങ്കിൽ ആശുപത്രിയിൽ പോകാം. സർക്കാർ ആശുപത്രിയിൽ ചികിത്സയില്ലെങ്കിൽ സ്വകാര്യ ആശുപത്രിയിലേക്ക്. എന്നാൽ തൊട്ടടുത്തുള്ള ആശുപത്രികളുടെയോ പതിവായി പോകുന്ന സ്വകാര്യ ആശുപത്രിയുടെയോ ഇന്നത്തെ സ്ഥിതി അന്വേഷിച്ചാൽ കൊവിഡ് എത്രമാത്രം ഗൗരവമുള്ളതാണെന്ന് മനസിലാകും.

വിവരങ്ങൾ ഇങ്ങനെ അറിയാം

സംസ്ഥാന സർക്കാരിന്റെ കൊവിഡ് ‌ജാഗ്രതാ പോർട്ടലിലൂടെ (https://covid19jagratha.kerala.nic.in/home/addHospitalDashBoard) വിവരങ്ങളറിയാം. ആശുപത്രികളിലെയും ചികിത്സാ കേന്ദ്രങ്ങളിലെയും കിടക്കകൾ, വെന്റിലേറ്ററുകൾ, ഐ.സി.യു എന്നിങ്ങനെയുള്ള സംവിധാനങ്ങൾ എത്ര ഒഴിവുണ്ടെന്നതുൾപ്പെടെ ഇതിലൂടെ അറിയാം. ജില്ല തിരിച്ചുള്ള വിവരങ്ങളും ലഭിക്കും. ജില്ലാ കൊവിഡ് കൺട്രോൾ റൂമുകളും സ്റ്റേറ്റ് കൺട്രോൾറുമും ചേർന്നാണ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത്.

മണിക്കൂറുകൾ കഴിയുംതോറും സർക്കാർ - സ്വകാര്യ ആശുപത്രികളിൽ കിടക്കകൾ നിറയുന്ന അവസ്ഥയാണ് നിലവിലുള്ളത്. നിലവിലെ സ്ഥിതി തുടർന്നാൽ പണമുള്ളവനും ഇല്ലാത്തവനും കൊവിഡിന് മുന്നിൽ ഒരുപോലെ പകച്ചു നിൽക്കേണ്ടിവരുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.