SignIn
Kerala Kaumudi Online
Tuesday, 22 June 2021 1.22 PM IST

എൽ ഡി എഫ് വിജയദിനത്തിൽ ദീപം തെളിച്ച് ഒ. രാജഗോപാലും,​ ബംഗാളിനെ രക്ഷിക്കണമെന്ന് ആവശ്യം

kkk

തിരുവനന്തപുരം: എൽ.ഡി.എഫിന്റെ 'വിജയ’ദിനത്തില്‍ ദീപം തെളിച്ച് മുന്‍ നേമം എം..എൽ.എയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ ഒ രാജഗോപാല്‍. എന്നാൽ എൽ..ഡി.എഫിന്റെ വിജയദിനത്തിന്റെ ഭാഗമായല്ല രാജഗോപാൽ ദീപം തെളിച്ചത്.. ബംഗാളില്‍ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധ സൂചകമായിട്ടാണ് രാജഗോപാൽ ദീപം തെളിച്ചത്. ബംഗാള്‍ വയലന്‍സ്, സേവ് ബംഗാള്‍ എന്നിങ്ങനെ ഹാഷ് ടാഗുകളും അദ്ദേഹം ദീപം തെളിക്കുന്ന ചിത്രാത്തിനൊപ്പം ഫേസ്ബുക്കിൽ പങ്കുവച്ചു..

ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന സന്ദീപ് വാചസ്പതിയും കുടുംബസമേതം ദീപം തെളിച്ചു. ബംഗാളില്‍ കലാപത്തിന് ഇരയായവർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്.

#bengalvoilence #saveBengal

Posted by O Rajagopal on Friday, 7 May 2021


ബംഗാള്‍ കലാപത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം അവലംബിക്കുന്നത് ലജ്ജാകരമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. ബംഗാളില്‍ സിപിഎമ്മിന്റെ അതേ പാതയില്‍ അക്രമത്തിന്റെ വഴിയേ തന്നെയാണ് മമതയും പോകുന്നത്. പിണറായിയെ പോലെ ജിഹാദികളാണ് മമതയുടേയും ശക്തി. സമാന സ്വാഭാവമുള്ളത് കൊണ്ടാവും പിണറായി മമതയെ പിന്തുണയ്ക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: O RAJAGOPAL, LDF VICTORY, LDF VICTORY DAY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.