ന്യൂഡൽഹി: രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായിരിക്കുന്ന രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രണ്ട് കോടി രൂപ സംഭാവന നൽകി ഇന്ത്യൻ ക്രിക്കറ്ര് ടീം നായകൻ വിരാട് കൊഹ്ലിയും ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയും.ഫണ്ട് ധനശേഖരണ പ്ലാറ്റ് ഫോമായ കെറ്രോയിലൂടെ ഇൻ ദിസ് ടുഗദർ എന്ന പേരരിൽ നടത്തുന്ന ധനസമാഹരണ പരിപാടിയിലേക്കാണ് ഇരുവരും രണ്ട് കോടി രൂപ ധന സഹായം നൽകിയത്. . ഏഴു ദിവസം നീണ്ടുനിൽക്കുന്ന ധനസമാഹരണത്തിന് ഒടുവിൽ എസിടി ഗ്രാന്റ്സിലേക്ക് ഈ പണം ലഭിക്കും. ഈ പണം ഉപയോഗിച്ച് എസിടി ഗ്രാന്റ്സ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജൻ ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ എത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |