SignIn
Kerala Kaumudi Online
Saturday, 20 April 2024 7.21 AM IST

ജ്യോതിഷാലയത്തിലെത്തുന്ന സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്യും, ശേഷം അത് കണ്ട് ആസ്വദിക്കും;ജ്യോതിഷിയ്ക്ക് പിടിവീഴാൻ കാരണം ഒരു മെമ്മറി കാ‌‌ർ‌ഡ്

vishnu

കാട്ടാക്കട: സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ആശ്ലീല വീഡിയോയുമായി ചേർക്കുന്ന ജ്യോതിഷിയായ തന്ത്രി അറസ്റ്റിൽ.മൈലോട്ടുമൂഴിയിൽ ജ്യോതിഷാലയം നടത്തുന്ന നെയ്യാറ്റിൻകര മഞ്ചവിളാകം വിഷ്ണു ഭവനിൽ വിഷ്ണുപോറ്റി എന്ന വിഷ്ണു(29)വാണ് പിടിയിലായത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്ന സ്ത്രീകളുടെയും, ജ്യോതിഷാലയത്തിൽ എത്തുന്നവരുടെയും ചിത്രങ്ങൾ ശേഖരിച്ച് ലാപ്‌ടോപ്പിൽ അശ്ലീല ചിത്രങ്ങളുമായും, വീഡിയോയുമായും മോർഫ് ചെയ്തു ചേർക്കുകയാണ് ഇയാൾ ചെയ്തിരുന്നത്. ഇത്തരം വീഡിയോകൾ ലാപ്‌ടോപ്പിലും പെൻഡ്രൈവിലും സൂക്ഷിച്ച് സ്ഥാപനത്തിലും വീട്ടിലുമൊക്കെ ഇരുന്നു കാണുകയായിരുന്നു പ്രതിയുടെ വിനോദമെന്ന് പൊലീസ് പറഞ്ഞു.

ജ്യോതിഷാലയത്തിൽ എത്തിയ ഒരാൾക്ക് അവിടെ നിന്നും ഒരു മെമ്മറി കാർഡ് കിട്ടി.ഇത് പരിശോധിച്ചപ്പോൾ ജ്യോതിഷാലയത്തിലും, ഇയാൾ പൂജ നടത്തുന്ന ഒരു ക്ഷേത്രത്തിലും എത്തിയിരുന്ന ഒരു സ്ത്രീയുടെ അശ്ലീലചിത്രം കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിൽ അവിടെയെത്തിയിരുന്ന പലരുടെയും അശ്ലീല ചിത്രങ്ങളും, വീഡിയോകളും കണ്ടെത്തി. ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒരു വർഷം മുൻപ് ആര്യനാട്ടെ ഒരു ക്ഷേത്രത്തിൽ പൂജാരിയായിരിക്കെയും ഇയാൾ സമാനമായ രീതിയിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്തിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, POLICE, ARREST, MORPHING PHOTOS OF WOMAN
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.