SignIn
Kerala Kaumudi Online
Thursday, 25 April 2024 4.42 PM IST

കനി, ഇന്ത്യയിലെ തന്നെ മികച്ച നടിമാരിലൊരാൾ

kani

ബിരിയാണിയിലെ അഭിനയം കണ്ട് നടി കനി കുസൃതിയെ അഭിനന്ദിച്ചിരിക്കുകയാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ്. ഇന്ത്യയിലെ മികച്ച നടിമാരിൽ ഒരാളായിട്ടാണ് കനിയെ റോഷൻ വിശേഷിപ്പിച്ചിരിക്കുന്നത്' ഈ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച നിങ്ങൾ ഓരോരുത്തരേയും ആദ്യമേ തന്നെ അഭിനന്ദിക്കട്ടെ. ഈ ചിത്രം എനിക്ക് ഇഷ്‌ടമായി. എല്ലാവരും ഈ ചിത്രം കാണണം. ഇത്തരം സിനിമകൾ മലയാളത്തിൽ ഉണ്ടാകാറില്ല. സജിൻ മികച്ചതായി തന്നെ ചെയ്‌തു. എല്ലാ അഭിനേതാക്കളും വളരെ നന്നായിരുന്നു. കനി കുസൃതി, നിങ്ങൾ ഇന്ത്യയിലെ തന്നെ മികച്ച നടിമാരിൽ ഒരാളാണ്. നിങ്ങളുടെ പ്രകടനത്തിന്റെ ആരാധകനാണ് ഞാൻ. എല്ലാ നിമിഷവും വളരെ തന്മയത്വത്തോടെയുള്ള പ്രകടനമാണ്. സജിൻ കഥാപാത്രത്തെ ഒരുക്കിയ രീതി മികച്ചതായിരുന്നു. ഇത് ഒരു മികച്ച തുടക്കമാകട്ടെ. സജിനേയും കനിയേയും ഞാൻ സല്യൂട്ട് ചെയ്യുന്നു. ഇനിയും മികച്ച സിനിമകൾ സജിനിൽ നിന്ന് ഉണ്ടാകട്ടെ എന്നാശംസിക്കുന്നു." ഇതായിരുന്നു റോഷന്റെ വാക്കുകൾ. കനിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലചിത്ര അവാർഡുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിക്കൊടുത്ത സിനിമയാണ് ബിരിയാണി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKLY
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.