SignIn
Kerala Kaumudi Online
Tuesday, 15 June 2021 8.51 AM IST

ആശങ്കപ്പെടേണ്ട, വാക്‌സിൻ ഇനിയുമുണ്ടെന്ന് കേന്ദ്രം; കേരളത്തിന് 1.84 ലക്ഷം ഡോസ് അനുവദിച്ചു

narendra-modi

ന്യൂഡൽഹി: കേരളത്തിന് കൂടുതൽ വാക്‌സിൻ അനുവദിച്ച് കേന്ദ്രസർക്കാർ. 1,84,070 ഡോസ് വാക്‌സിനാണ് പുതുതായി അനുവദിച്ചത്. ഇതോടെ കേരളത്തിന് ആകെ ലഭിച്ച കൊവിഡ് വാക്‌സിൻ ഡോസിന്‍റെ എണ്ണം 78,97,790 ആയി. വാക്‌സിൻ വിതരണം ആരംഭിച്ചത് മുതൽ ഇതുവരെ രാജ്യത്തെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 17.49 കോടി വാക്‌സിൻ വിതരണം ചെയ്തെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

ഇനിയും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 84 ലക്ഷം ഡോസ് വാക്‌‌സിനുണ്ടെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ഇതിനുപുറമെ 53 ലക്ഷം ഡോസ് വാക്‌സിൻ മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ലഭ്യമാക്കുമെന്നും കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ വകുപ്പ് മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

അതേസമയം, കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിന് മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ എന്നിവരുമായാണ് പ്രധാനമന്ത്രി ഫോണിലൂടെ സംസാരിച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID KERALA, COVID VACCINE, COVID POSITIVE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.