SignIn
Kerala Kaumudi Online
Thursday, 25 April 2024 9.08 AM IST

ഒരാഴ്ചയ്ക്കിടെ രാജ്യത്തെ 180 ജില്ലകളിൽ ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല; കേന്ദ്ര ആരോഗ്യ മന്ത്രി

harsh-vardhan

ന്യൂഡല്‍ഹി: ഇന്ത്യയിലെ 180 ജില്ലകളില്‍ ഒരാഴ്ചയ്ക്കിടെ ഒരു കൊവിഡ് കേസു പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ. രാജ്യത്തെ 18 ജില്ലകളിൽ കഴിഞ്ഞ 14 ദിവസത്തിനിടെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും 21 ദിവസത്തിനിടെ രാജ്യത്തെ 54 ജില്ലകളില്‍ പുതിയ കൊവിഡ് കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കേന്ദ്രമന്ത്രി പറയുന്നു.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,01,078 പുതിയ പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് 2.18 കോടി പേരാണ്‌ രോഗം മൂലം ചികിത്സയിലിരിക്കുന്നത്. 24 മണിക്കൂറിനിടെ 3,18,609 പേരാണ് രോഗമുക്തി നേടുകയും ചെയ്തു.

എന്നാൽ കഴിഞ്ഞ ഒരു ദിവസത്തിനിടെ ഇന്ത്യയില്‍ കൊവിഡ് ബാധിതരായി 4187 പേര്‍ മരണപ്പെട്ടു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ നിലവിലെ എണ്ണം 2.38 ലക്ഷം ആണ്. വെള്ളിയാഴ്ച വരെ രാജ്യത്ത് 16.73 കോടി വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തിട്ടുള്ളതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

content details: central health minister says no covid cases have been reported in 180 states in a week.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, HARSH VARDHAN, KERALA, INDIA, HEALTH, HEALTH MINISTER, CENTRAL HEALTH MINISTER, COVID, COVID CASES
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.