ന്യൂഡൽഹി: കവി കെ. സച്ചിദാനന്ദന് ഫേസ്ബുക്ക് ഒരു ദിവസത്തേക്ക് വിലക്കേർപ്പെടുത്തി. കേരളത്തിലെ ബി.ജെ.പി.യുടെ പരാജയത്തെക്കുറിച്ചുള്ള വീഡിയോയും പ്രധാനമന്ത്രി മോദിയെ 'കണ്ടവരുണ്ടോ' എന്ന പരസ്യവും പോസ്റ്റു ചെയ്തതിനെ തുടർന്നാണ് വിലക്കേർപ്പെടുത്തിയത്.
ഒരുദിവസം പോസ്റ്റുകൾക്കും ലൈക്കുകൾക്കും വിലക്കുണ്ടന്നും 30 ദിവസം ലൈവ് ആയി പ്രത്യക്ഷപ്പെടരുതെന്നും
ഫേസ്ബുക്കിൽ നിന്ന് സന്ദേശം ലഭിച്ചതായി സച്ചിതാനന്ദൻ പറഞ്ഞു. ഫലിതം നിറഞ്ഞ കമന്റിട്ടതിന്
ഏപ്രിൽ 21ന് ഫേസ്ബുക്കിൽ നിന്ന് താക്കീത് കിട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |