വാഷിംഗ്ടൺ: കാർട്ടൂൺ കഥാപാത്രമായ സ്പോഞ്ച് ബോബിന്റെ ആരാധകനായ ന്യൂയോർക്ക് സ്വദേശിയായ നാല് വയസുകാരൻ നോഹ് എന്ന ബാലൻ ആമസോൺ വഴി അബദ്ധത്തിൽ ഓർഡർ ചെയ്തത് 918 സ്പോഞ്ച്ബോബ് കോലുമിഠായികൾ. 918 കോലുമിഠായികൾ അടങ്ങിയ 52 പെട്ടികൾക്ക് 2618.86 ഡോളറായിരുന്നു വില (1.91ലക്ഷം രൂപ).
നോഹിന്റെ ബന്ധുവിന്റെ വീട്ടിലാണ് ഓർഡർ എത്തിയത്.
ഓട്ടിസം ബാധിതനായ നോഹിന്റെമാതാവായ ജെന്നിഫർ ബ്രയന്റ് മകന് അബന്ധം സംഭവിച്ചതാണെന്ന് ആമസോൺ അധികൃതരോട് വിശദീകരിച്ചെങ്കിലും അവർ പെട്ടികൾ തിരിച്ചെടുക്കാനാവില്ലെന്ന് അറിയിച്ചു. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ സിൽവർ സ്കൂളിൽ സോഷ്യൽ വർക്ക് വിദ്യാർത്ഥിയും മൂന്ന് കുട്ടികളുടെ മാതാവുമായ ജെന്നിഫർ സംഭവത്തെക്കുറിച്ച് സർവകലാശാലയുടെ സോഷ്യൽ വർക്ക് ബിരുദാനന്തര വിദ്യാർത്ഥികൾക്കുള്ള ഫേസ്ബുക്ക് പേജിൽ കുറിപ്പെഴുതി. പോസ്റ്റ് ശ്രദ്ധയിൽ പെട്ട സഹപാഠിയായ കാറ്റി സ്കോൾസ് 'ഗോഫണ്ട്മി' വഴി ധനസമാഹരണ കാമ്പെയ്ന് തുടക്കം കുറിച്ചു. നോഹിന്റെ കോലുമിഠായിക്കുള്ള തുക 24 മണിക്കൂറിനുള്ളിൽ പിരിഞ്ഞുകിട്ടി.600 പേർ 15,306 ഡോളറാണ് സംഭാവന ചെയ്തത്. അധികം ലഭിച്ച തുക നോഹിന്റെ വിദ്യാഭ്യാസത്തിനും മറ്റുമായി ഉപയോഗിക്കുമെന്ന് ബ്രയന്റ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |