SignIn
Kerala Kaumudi Online
Tuesday, 22 June 2021 9.57 PM IST

1180 പേർക്ക് കൊവിഡ്, 11 മരണം

covid

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 1180 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ വിദേശത്ത് നിന്ന് വന്നവരും, 13 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 1165 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 14 പേരുണ്ട്.

ജില്ലയിൽ ഇതുവരെ ആകെ 84,508 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 77,350 പേർ സമ്പർക്കംമൂലം രോഗം ബാധിച്ചവരാണ്.ജില്ലയിൽ ഇന്നലെ 933 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 71380 ആണ്. ജില്ലക്കാരായ 12829 പേർ ചികിത്സയിലാണ്.

11 മരണംകൂടി

ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ

11 പേരുടെ മരണം റിപ്പോർട്ട് ചെയ്തു.

1).വെച്ചൂച്ചിറ സ്വദേശിനി (62), 2).നാരങ്ങാനം സ്വദേശിനി (54),
3). ഓമല്ലൂർ സ്വദേശി (84), 4). കടപ്ര സ്വദേശി (66). 5). കടപ്ര സ്വദേശി (70),
6). ഇരവിപേരൂർ സ്വദേശി (69), 7). അടൂർ സ്വദേശി (64),
8) പെരിങ്ങര സ്വദേശി (71), 9) തിരുവല്ല സ്വദേശിനി (77), 10) കടപ്ര സ്വദേശി (87), 11) പത്തനംതിട്ട സ്വദേശി (52).

മരണ നിരക്ക് കൂടുന്നു

പത്തനംതിട്ട : ജില്ലയിലെ കൊവിഡ് മരണ നിരക്കിൽ വർദ്ധന. ഇതുവരെ ഔദ്യോഗിക കണക്കുകൾ അനുസരിച്ച് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത് 150 പേരാണ്. മറ്റ് സങ്കീർണതകൾ മൂലം മരിച്ചത് 376 പേരും. ദിവസവും അഞ്ച് മുതൽ പതിനൊന്ന് മരണം വരെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിൽ യുവാക്കളും ഉൾപ്പെടുന്നുണ്ട്. മുമ്പ് അഞ്ച് ദിവസം കൂടിയിരിക്കുമ്പോഴായിരുന്നു ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇന്ന് ദിവസവും പത്തിലധികം മരണം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.45 ശതമാനമാണ്. ജില്ലയിലെ കഴിഞ്ഞ ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 22.6 ശതമാനമാണ്‌.

സി.എഫ്.എൽ.ടി.സികൾ തയ്യാർ

ജില്ലയിൽ ഒൻപത് സി.എഫ്.എൽ.ടി.സികൾ തയാറാക്കിയിട്ടുണ്ടെങ്കിലും അമ്പത് ശതമാനത്തിൽ താഴെ മാത്രമേ ഇവിടെ രോഗികളുള്ളു. ജില്ലയിൽ ഭൂരിഭാഗം പേരും വീട്ടിൽ തന്നെ ചികിത്സ തേടുകയാണിപ്പോൾ.

വാക്സിൻ 3000 ഡോസ്

വാക്സിൽ നിലവിൽ 3000 ഡോസ് ആണുള്ളത്. രണ്ട് ദിവസം പൂർണമായും വാക്സിൻ നിറുത്തലാക്കിയതിന് ശേഷം ഇരുപതിനായിരം വാക്സിൻ ഒരുമിച്ച് എത്തിയിരുന്നു. അതിന് ശേഷം അയ്യായിരം വാക്സിൻ കൂടി എത്തി. നിലവിലുള്ള വാക്സിൻ ഡോസ് നാളെ തീരും. അടുത്ത ഡോസ് ഉടൻ എത്തുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.