SignIn
Kerala Kaumudi Online
Friday, 19 April 2024 12.37 PM IST

കൊവിഡ്: ഇന്നലെ 2433 പേർ

t

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 2433 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 25.3 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നാലു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയതാണ്. 2423 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ആറു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 772 പേർ രോഗമുക്തരായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 1,00,559 ആയി. 25,909 പേർ ചികിത്സയിലുണ്ട്.

വയോജനങ്ങളുടെ ഓൺലൈൻ കൊവിഡ് വാക്സിനേഷൻ രജിസ്ട്രേഷനായി ജില്ലാ സാമൂഹിക നീതി ഓഫീസിൽ കൊവിഡ് വാക്‌സിനേഷൻ സഹായ കേന്ദ്രം ആരംഭിച്ചു. കളക്ടറേറ്റ് അങ്കണത്തിലെ ജില്ലാ പ്ലാനിംഗ് ഓഫീസ് സമുച്ചയത്തിൽ പ്രവൃത്തിക്കുന്ന വയോക്ഷേമ കോൾ സെന്ററിനോടനുബന്ധിച്ചാണ് വാക്സിനേഷൻ സഹായ കേന്ദ്രം പ്രവൃത്തിക്കുക. 0477 2257900 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാം. ജില്ലയിലെ 72 ഗ്രാമപഞ്ചായത്തുകളിലും ആറു നഗരസഭകളിലുമുള്ള കോൾ സെന്ററുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനായി കൊവിഡ് ബ്രിഗേഡിയേഴ്സിനെയും കൗൺസിലർമാരെയും നിയോഗിച്ചിട്ടുണ്ട്.

 28 കേസ്, 3 അറസ്റ്റ്

ആലപ്പുഴ: ജില്ലയിൽ ലോക്ക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 28 കേസുകളിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ക്വാറന്റൈൻ ലംഘിച്ചതിന് ഒൻപതും മാസ്ക് ധരിക്കാത്തതിന് 1345ഉം സാമൂഹ്യ അകലം പാലിക്കാത്തതിന് 996ഉം പേർക്കെതിരെ നടപടി സ്വീകരിച്ചു. 60216 പേരെ താക്കീത് ചെയ്ത് വിട്ടയച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.