SignIn
Kerala Kaumudi Online
Saturday, 20 April 2024 7.55 AM IST

ഇങ്ങനെയൊരു സേവനമുള്ളത് ആരും അറിയാതെ പോകരുതേ...

care
മൈ ഫാമിലി മെഡികെയർ മെഡിക്കൽ ടീമംഗങ്ങൾ വീടുകളിലെത്തി രോഗികൾക്ക് ചികിൽസ നൽകുന്നു

"കൊവിഡിന്റെ വ്യാപനം അതിരൂക്ഷമായ അവസ്ഥയിൽ തൊടുപുഴയിൽ ഇങ്ങനെയൊരു സേവനമുള്ളത് ആരും അറിയാതെ പോകരുത്... ".കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു അനുഭവക്കുറുപ്പിന്റെ തുടക്കമാണിത്.ഇത് സംബന്ധിച്ചുള്ള ഒരു അന്വേഷണത്തിൽ ഏത്തപ്പെടുന്നത് തൊടുപുഴ മങ്ങാട്ട് കവലയിൽ പ്രവർത്തിക്കുന്ന 'മൈ ഫാമിലി മെഡികെയർ 'എന്ന സ്ഥാപനത്തിലാണ്. അലോപ്പതി,ആയുർവേദം,ഹോമിയോ എന്നിങ്ങനെയുള്ള പ്രധാന ചികിത്സാ രീതികളെ സമന്ന്വയിപ്പിച്ച് ടെലി കമ്മ്യൂണി മെഡിസിന്റെ സാദ്ധ്യതകളെ പ്രയോജനപ്പെടുത്തി വീടുകളിൽ നേരിട്ട് ചികിത്സ എത്തിക്കുന്ന സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പുതിയ സംരംഭമാണ് 'മൈ ഫാമിലി മെഡികെയർ 'ചെയ്യുന്നതെന്ന് ഇവിടെ എത്തുന്നവർക്കെല്ലാം ബോദ്ധ്യമാകും.കൊവിഡ് വ്യാപനത്തിന്റെ അതിരൂക്ഷമായ അവസ്ഥയിലും 'മൈ ഫാമിലി മെഡികെയർ ന്റെ പ്രഗത്ഭരായ മെഡിക്കൽ ടീം അംഗങ്ങൾ ചികിത്സ ആവശ്യമുള്ളവരുടെ വീടുകളിലേക്ക് എത്തുകയാണ്. കോവിഡ് ചികിത്സ മാത്രമല്ല മറ്റ് അസുഖങ്ങൾ കൊണ്ട് ദുരിതം അനുഭവിക്കുന്നവർക്കും ഏറെ ആശ്വാസമാവുകയാണ് ഇവരെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു ;സുക്ഷിതരായി വീട്ടിൽ ഇരിക്കൂ...ഹോസ്പിറ്റൽ നിങ്ങളിലേക്ക് എത്തുകയാണ്...". "my family medicare"ന്റെ പ്രവർത്തനങ്ങൾ കൂടുതൽ അറിയാൻ 904831112 എന്ന നമ്പറിൽ വിളിക്കുക.

പ്രധാന പ്രവർത്തനങ്ങൾ...

. ലൈവ് ഡോക്ടർ :- പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനം ടെലികമ്മ്യൂണിക്കേഷന്റെ സഹായത്തോടെ നിങ്ങളുടെ വീട്ടിൽ എത്തിക്കും. പരിചയ സമ്പന്നരായ ടീം അംഗങ്ങൾ വീട്ടിലുള്ള ആളുകളുടെ ബി പി,ഷുഗർ,കൊളസ്‌ട്രോൾ... എന്നിങ്ങനെയുള്ള കാര്യങ്ങൾ രേഖപ്പെടുത്തി ഡോക്ടേഴ്സിന് കൈമാറുകയും ചെയ്യും. ഇതേ തുടർന്ന് ആവശ്യമെങ്കിൽ ഡോക്ടർമാർ നിർദ്ദേശിക്കുന്ന ചികിത്സ അവരവരുടെ വീടുകളിൽ തന്നെ സുരക്ഷിതമായി നൽകും.ഈ രീതിയിലുള്ള ചികിത്സയിൽ ആശുപത്രിയിലെ ഭീമമായ ചിലവ് ഒഴിവാക്കി കുടുംബാംഗങ്ങളുടെ പരിചരണത്തിൽ ചികിത്സ നടത്താവുന്നതുമാണ്. എൽഡർ കെയർ :- മുതിർന്ന പൗരന്മാർക്കുള്ള എല്ലാവിധ ചികിത്സയും അവരവരുടെ വീടുകളിൽ ലഭ്യമാക്കും.

സ്‌കിൽഡ് നഴ്സിങ്ങ് :- ആശുപത്രികളിൽ ലഭിക്കുന്ന എല്ലാവിധ നഴ്സിങ്ങ് പരിചരണവും അവരവരുടെ വീടുകളിൽ ലഭ്യമാക്കും.

മദർ ആൻഡ് ചൈൽഡ് :- പ്രസവാനന്തരമുള്ളതും പോസ്റ്റ്‌ സർജറി കെയർ,വൗണ്ട് കെയർ എന്നിങ്ങനെയുള്ള ചികിത്സകൾ വീട്ടിൽ ലഭ്യമാകും. ട്രെയിൻഡ് ഹെൽത്ത് പ്രൊഫഷണൽ സപ്പോർട്ട് :- ഏത് പ്രായക്കാർക്കും പ്രത്യേകമായ സംരക്ഷണവും പരിചരണവും വീടുകളിൽ ലഭ്യമാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.