ലക്നൗ: ഉത്തർപ്രദേശിലെ ഭാഗ്പതിലെ ചാന്ദിനഗറിൽ വീട്ടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ കുടുങ്ങി നാലു കുട്ടികൾ ശ്വാസം മുട്ടി മരിച്ചു. അയൽവാസികളായ അഞ്ചു കുട്ടികൾ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന അനിൽ ത്യാഗിയുടെ കാറിൽ കയറി കളിക്കുകയായിരുന്നു. അതിനിടെ കാർ ഓട്ടോലോക്കായതോടെ അഞ്ചുകുട്ടികളും കാറിനുള്ളിൽ കുടുങ്ങി. നിയതി (8), വന്ദന(4), അക്ഷയ് (4), കൃഷ്ണ (7) എന്നിവർ ശ്വാസംമുട്ടി മരിച്ചു. എട്ടുവയസുകാരൻ ശിവാംശിന്റെ നില അതീവ ഗുരുതരമാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ മരണത്തെ തുടർന്ന് കാർ ഉടമയ്ക്കെതിരെ അയൽവാസികൾ രംഗത്തെത്തി. ഉടമയുടെ നിസംഗതയാണ് അപകടത്തിന് കാരണമെന്ന് അയൽവാസികൾ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |