പാരിസ്: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബ്രസീൽ വണ്ടർ താരം നെയ്മർ പി.എസ്.ജിയുമായുള്ള കരാർ 2025വരെ നീട്ടി. പി.എസ്.ജിയുമായി കരാർ നീട്ടാനായതിൽ വളരെയധികം സന്തോഷമുണ്ടെന്ന് നെയ്മർ ക്ലബിന്റെ വെബ്സൈറ്റിലൂടെ വ്യക്തമാക്കി.
2017ൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ട്രാൻസ്ഫർ തുകയായ 222 മില്യൺ യൂറോയ്ക്കാണ് (അന്ന് 1000 കോടിയോളം ഇന്ത്യൻ രൂപ) നെയ്മർ ബാഴ്സലോണയിൽ നിന്ന് പി.എസ്.ജിയിൽ എത്തിയത്. 30 മില്ല്യൺ യൂറോയായിരുന്നു (ഏകദേശം 267 കോടിരൂപ) നെയ്മറിന്റെ വാർഷിക പ്രതിഫലം. 2019ൽ ബാഴ്സയിലേക്ക് മടങ്ങാൻ നെയ്മർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് മനംമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |