മുംബയ് : ലോക ടെസ്റ്റ് ചാമ്പ്യൻഷപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി 8 ദിവസം നീളുന്ന കടുത്ത ക്വാറന്റൈന് ശേഷം ഇന്ത്യൻ ടീം ജൂൺ രണ്ടിന് ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും.
സെപ്തംബർ രണ്ടാം വാരം വരെ നീളുന്ന മാരത്തൺ പര്യടനത്തിൽ കുടുംബത്തെയും ഒപ്പം കൂട്ടാൻ അനുവാദം നൽകിയിട്ടുണ്ട്. ഇതിനിടെ ആർ.ടി.പി.സി.ആർ ടെസ്റ്റും നടത്തും.
ഇംഗ്ലണ്ടിലെത്തിയ ശേഷം ടീം പത്ത് ദിവസം ക്വറന്റൈനിൽ കഴിയേണ്ടി വരും. ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ്ഷായും ടീമിനെ അനുഗമിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |