SignIn
Kerala Kaumudi Online
Saturday, 19 June 2021 9.16 AM IST

ഭക്ഷ്യകിറ്റിൽ അരിയില്ല,​ കുറച്ചൊക്കെ നാടുമായി ബന്ധം വേണമെന്നേ പറയാനുള്ളൂ,​ മറുപടിയുമായി എം.വി.ജയരാജൻ

kk

തിരുവനന്തപുരം : കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് അരിയെത്തിയ വിവരം പങ്കുവച്ച് ഭക്ഷ്യക്കിറ്റ് ഈ മാസവും തുടരും എന്ന് ബി.ജെ.പി നേതാവ് എം.ടി.രമേശിന് മറുപടിയുമായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. കേന്ദ്രത്തിൽ നിന്ന് 70,000 മെട്രിക്ക് ടൺ അരിയെത്തി, വീണ്ടും കിറ്റ് വിതരണം എന്ന വാർത്ത പങ്കുവച്ചായിരുന്നു എം.ടി. രമേശിന്റെ പോസ്റ്റ്.

.

എന്നാൽ കിറ്റ് വിതരണം സംബന്ധിച്ച് ആശയക്കുഴപ്പുണ്ടാക്കാനുള്ള ശ്രമമാണ് ബി.ജെ.പി നേതാവ് നടത്തുന്നത് എന്നാണ് എം,​വി ജയരാജന്റെ മറുപടി. ബിജെപി നേതാവേ, ഒരുകാര്യം പ്രത്യേകം ഓർമ്മിപ്പിക്കട്ടെ ' കിറ്റിൽ അരിയില്ല' എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിൽ . ദുരിതാശ്വാസ നിധിയിലേക്ക് നന്മ ചോർന്നുപോകാത്തവർ ഇതിനായി നൽകിയ തുകയുൾപ്പടെ ഉപയോഗിച്ചാണ് മഹാമാരി ഘട്ടത്തിൽ ആരും പട്ടിണിയാകാതിരിക്കാൻ സംസ്ഥാന സർക്കാർ ഇടപെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു..

ഒപ്പം, കോവിഡ് രോഗികൾക്കുൾപ്പടെ സമയത്ത് ഭക്ഷണമെത്തിച്ചുനൽകാൻ സാമൂഹ്യ അടുക്കളകളും ആരംഭിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് വാശിപിടിച്ചവർക്കും, നന്മ ചോർത്തിക്കളയുന്ന ആ വലതുപക്ഷ പ്രഖ്യാപനം ഏറ്റെടുത്തവർക്കും ഉൾപ്പടെ എല്ലാവർക്കുമാണ് പിണറായി സർക്കാർ ഭക്ഷ്യകിറ്റ് സൗജന്യമായി കുറച്ചൊക്കെ നാടുമായി ബന്ധം വേണമെന്നേ പറയാനുള്ളൂ. ചുരുങ്ങിയപക്ഷം സാധാരണക്കാരായ കിറ്റ് വാങ്ങിക്കുന്ന ബി. ജെ. പിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു എന്ന് എം..വി ജയരാജൻ പറയുന്നു.

എം.വി.ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിൽ കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ആരും പട്ടിണിയാകാതിരിക്കാനാണ് സൗജന്യ ഭക്ഷ്യകിറ്റുകൾ നൽകാൻ പിണറായി സർക്കാർ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നന്മ ചോർന്നുപോകാത്തവർ ഇതിനായി നൽകിയ തുകയുൾപ്പടെ ഉപയോഗിച്ചാണ് മഹാമാരി ഘട്ടത്തിൽ ആരും പട്ടിണിയാകാതിരിക്കാൻ സംസ്ഥാന സർക്കാർ ഇടപെട്ടത്. ഒപ്പം, കോവിഡ് രോഗികൾക്കുൾപ്പടെ സമയത്ത് ഭക്ഷണമെത്തിച്ചുനൽകാൻ സാമൂഹ്യ അടുക്കളകളും ആരംഭിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് വാശിപിടിച്ചവർക്കും, നന്മ ചോർത്തിക്കളയുന്ന ആ വലതുപക്ഷ പ്രഖ്യാപനം ഏറ്റെടുത്തവർക്കും ഉൾപ്പടെ എല്ലാവർക്കുമാണ് പിണറായി സർക്കാർ ഭക്ഷ്യകിറ്റ് സൗജന്യമായി നൽകിയതെന്നത് മറ്റൊരു വസ്തുത.

ആരും പട്ടിണിയാകാതിരിക്കാനുള്ള ആ നന്മ ജനങ്ങളാകെ ഏറ്റെടുത്തപ്പോൾ, അതിന്റെ ഉടമസ്ഥാവകാശം പേറാൻ പലരും രംഗത്തുണ്ട്. കേന്ദ്രസർക്കാരാണ് കിറ്റ് നൽകിയതെങ്കിൽ, എന്തുകൊണ്ട് രാജ്യത്താകെ അത് നൽകുന്നില്ല എന്ന് ആരും ബി. ജെ. പിക്കാരോട് ചോദിക്കല്ലേ..! അവർ കുടുങ്ങും. വീണ്ടും അവകാശ വാദവുമായി രംഗത്തുവന്നിട്ടുണ്ട് ബി. ജെ. പി നേതാക്കൾ എന്നതാണ് ഈ പുതിയ എഫ്. ബി പോസ്റ്റ് വ്യക്തമാക്കുന്നത്. ഒരു കാര്യം പ്രത്യേകം ബി ജെ പി നേതാവിനെ ഓർമ്മിപ്പിക്കട്ടെ ' കേരളത്തിൽ നൽകുന്ന കിറ്റിൽ അരിയില്ല'. കുറച്ചൊക്കെ നാടുമായി ബന്ധം വേണമെന്നേ പറയാനുള്ളൂ. ചുരുങ്ങിയപക്ഷം സാധാരണക്കാരായ കിറ്റ് വാങ്ങിക്കുന്ന ബി. ജെ. പിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു. നന്ദി, നല്ല നമസ്‌ക്കാരം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MV JAYARAJAN, MT RAMESH
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.