നെടുങ്കണ്ടം: വീടിനുള്ളിൽ ചാരായം നിർമിക്കുന്നതിനായി വീടിന്റെ സ്റ്റെയർകേസിന് താഴെയായി 100 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. കരുണാപുരം 50 ഏക്കർ കരയിൽ ബ്ലോക്ക് നമ്പർ 420 വീട്ടിൽ വിനേഷ് കുമാറിന്റെ വീട്ടിൽ നിന്നാണ് ഉടുമ്പൻചോല എക്സൈസ് റേഞ്ച് ആഫീസിലെ പ്രിവന്റീവ് ആഫീസർ യൂനസ് ഇ.എച്ചും സംഘവും നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്. പ്രതി വിനേഷ് കുമാർ സ്ഥലത്ത് സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. വനിതാ സിവിൽ എക്സൈസ് ആഫീസറായ രേഖ ജി, പ്രിവന്റീവ് ആഫീസർ തോമസ് ജോൺ, സിവിൽ എക്സൈസ് ആഫീസർമാരായ വിനോജ് വി.ജെ, ജോഷി വി.ജെ, അരുൺ ശശി, ജസ്റ്റിൻ പി.സി, റ്റിറ്റോമോൻ ചെറിയാൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |