പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 939 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്ന് വന്നതും, 10 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 928 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 12 പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 85,447 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 78,278 പേർ സമ്പർക്കംമൂലം രോഗം സ്ഥിരീകരിച്ചവരാണ്.
ജില്ലയിൽ ഇന്നലെ 448 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 71828 ആണ്.
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ
രണ്ടു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
1) ഏഴംകുളം സ്വദേശി (59) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു.
2) അടൂർ സ്വദേശി (67) കോട്ടയം ജനറൽ ആശുപത്രിയിൽ മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |