രോഗമുക്തർ 209
കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 655 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 27. 21 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 644 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 7 ആരോഗ്യ പ്രവർത്തകർക്കും രോഗബാധയുണ്ടായി. 209 പേർ രോഗമുക്തി നേടി.
കർണാടകയിൽ നിന്ന് വന്ന 7 പേർ, ആന്ധ്രപ്രദേശിൽ നിന്ന് വന്ന 2 പേർ, ഗോവ, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് എത്തിയ 1 വീതം പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 48,095 ആയി ഉയർന്നു. 33,265 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 13,974 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക അറിയിച്ചു. ഇവരിൽ 13008 പേർ വീടുകളിൽ ഐസൊലേഷനിലാണ്.
സമ്പർക്കം
ബത്തേരി 93, കൽപ്പറ്റ 60, മാനന്തവാടി 52, അമ്പലവയൽ 45, പനമരം 43, മീനങ്ങാടി 36, തവിഞ്ഞാൽ, നെന്മേനി 31 വീതം, മേപ്പാടി 27, എടവക 25, പുൽപ്പള്ളി 23, വൈത്തിരി 21, നൂൽപ്പുഴ 20, മുട്ടിൽ, പടിഞ്ഞാറത്തറ 16 വീതം, പൊഴുതന 15, കണിയാമ്പറ്റ, മുള്ളൻകൊല്ലി, തരിയോട് 13 വീതം, വെള്ളമുണ്ട 12, കോട്ടത്തറ, പൂതാടി 11 വീതം, തിരുനെല്ലി 7, വെങ്ങപ്പള്ളി 4, മൂപ്പൈനാട്, തൊണ്ടർനാട് 3 വീതം.
രോഗമുക്തർ
കൽപ്പറ്റ 14, മേപ്പാടി 10, കണിയാമ്പറ്റ 7, ബത്തേരി 6, മാനന്തവാടി, തിരുനെല്ലി അഞ്ചു വീതം, അമ്പലവയൽ, പുൽപ്പള്ളി, തവിഞ്ഞാൽ നാലു വീതം, തരിയോട്, വെള്ളമുണ്ട 3 വീതം, തൊണ്ടർനാട്, നൂൽപ്പുഴ, മൂപ്പൈനാട്, നെന്മേനി, എടവക രണ്ടുവീതം, കോട്ടത്തറ, മീനങ്ങാടി, പനമരം, പടിഞ്ഞാറത്തറ, പൊഴുതന, വൈത്തിരി സ്വദേശികളായ 1 വീതം. 3 തമിഴ്നാട് സ്വദേശികളും, കണ്ണൂർ, കോഴിക്കോട് സ്വദേശികളായ രണ്ട് പേർ വീതവും, ഒരു തൃശ്ശൂർ സ്വദേശിയും വീടുകളിൽ ചികിത്സയിലായിരുന്ന 120 പേരും രോഗമുക്തരായിട്ടുണ്ട്.
നിരീക്ഷണത്തിൽ 3079 പേർ
ജില്ലയിൽ ഇന്നലെ പുതുതായി നിരീക്ഷണത്തിലായത് 3079 പേരാണ്. 1410 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 35,055 പേർ. ഇന്നലെ പുതുതായി 152 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. ജില്ലയിൽ നിന്ന് ഇന്നലെ 2124 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 4,02,649 സാമ്പിളുകളിൽ 3,86,791 പേരുടെ ഫലം ലഭിച്ചു. ഇതിൽ 3,38,696 നെഗറ്റീവും 48,095 പോസിറ്റീവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |