SignIn
Kerala Kaumudi Online
Thursday, 25 April 2024 3.26 PM IST

കർഷകർക്ക് കർണാടകയിലേക്ക് യാത്രാനുമതി നൽകണം‌: ടി.സിദ്ദീഖ്

dc
നിയുക്ത എം.എൽ.എ. അഡ്വ. ടി. സിദ്ദിഖ് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുളളയ്ക്ക് നിവേദനം നൽകുന്നു

കൽപ്പറ്റ: കർണാടകയിൽ കൃഷി ചെയ്തുവരുന്ന നൂറു കണക്കിന് വയനാട്ടിലെ കർഷകർക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യാത്ര ചെയ്യാൻ ആഴ്ചയിൽ രണ്ട് തവണയെങ്കിലും അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് നിയുക്ത എം.എൽ.എ അഡ്വ. ടി. സിദ്ദിഖ് മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി വി.പി. ജോയ്, ജില്ലാ കളക്ടർ അദീല അബ്ദുള്ള എന്നിവർക്ക് നിവേദനം നൽകി.

കർണാടക ചീഫ് സെക്രട്ടറിയുമായി വിഷയം സംസാരിക്കാൻ ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ സഹായം തേടി. പ്രശ്നം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. വയനാട് കളക്ടർക്ക് പാസ് അനുവദിക്കാനുള്ള നിർദ്ദേശം നൽകാമെന്നും അദ്ദേഹം പറഞ്ഞു.

ഇഞ്ചി കർഷകർക്ക് കഴിഞ്ഞ ലോക്ക് ഡൗണിൽ കോടികളുടെ നഷ്ടമാണുണ്ടായത്. ലക്ഷങ്ങൾ ബാങ്ക് വായ്പ എടുത്താണ് കർഷകർ കൃഷി ചെയ്തുവരുന്നത്. രാസ - ജൈവ വളങ്ങളുടെ വിലവർദ്ധനവും ഇഞ്ചിയുടെയും വാഴക്കുലകളുടെയും വിലത്തകർച്ചയും മൂലം കർഷകർ വലിയ ഗതികേടിലാണ് ഇപ്പോൾതന്നെ. ഈ കർഷകരെ ആത്മഹത്യയിൽ നിന്ന് രക്ഷപ്പെടുത്താൻ അടിയന്തര നടപടി ഉണ്ടാവണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, WAYANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.