തിരുവനന്തപുരം: ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സെക്ഷൻ ഓഫീസുകളിലെ ക്യാഷ് കൗണ്ടറുകളുടെ പ്രവർത്തനം പരിമിതപ്പെടുത്തി ഒാൺലൈനിലേക്ക് ചുവടുമാറി കെ.എസ്.ഇ.ബി.
വൈദ്യുതി സംബന്ധമായ പണമിടപാടുകൾ https://wss.kseb.in/ വഴിയോ കെ.എസ്.ഇ.ബി.യുടെ മൊബൈൽ ആപ് വഴിയോ നടത്താം. സംശയങ്ങൾ പരിഹരിക്കുന്നതിനും
വൈദ്യുതിയുമായി ബന്ധപ്പെട്ട പരാതി പരിഹാരത്തിനും 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററിന്റെ ടോൾ ഫ്രീ നമ്പരായ 1912ൽ വിളിക്കാമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |