പത്തനംതിട്ട : നഗരത്തിൽ മോഷണവും സാമൂഹ്യ വിരുദ്ധശല്യവും പതിവാകുന്നു. പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞ് പരിശോധന നടത്തുന്നതിനിടയിലാണിത്. ഒരാഴ്ച മുമ്പ് നഗരത്തിലെ മൂന്ന് പെട്ടിക്കടകൾ സാമൂഹ്യ വിരുദ്ധർ തീവച്ച് നശിപ്പിച്ചിരുന്നു. അതും ജില്ലാ പൊലീസ് ആസ്ഥാനത്തിന് മീറ്ററുകൾ മാത്രം അടുത്ത്. അതിന് മുമ്പ് പട്ടാപകൽ ഇലവുംതിട്ടയിലും വാര്യാപുരത്തും യുവതികളുടെ മാല മോഷണം നടന്നിരുന്നു. കഴിഞ്ഞ ദിവസം വെട്ടിപ്രം റോഡിലെ മെഡിക്കൽ സ്റ്റോർ കുത്തിത്തുറന്ന് പണവും സാധനങ്ങളും കവർന്നു. പിൻവശത്തെ ഭിത്തി തുരന്നാണ് മോഷണം നടത്തിയിരിക്കുന്നത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനും ഡിവൈ.എസ്.പി ഓഫീസിനും അടുത്താണ് ഈ സംഭവവും. കൊവിഡുമായി ബന്ധപ്പെട്ടും അല്ലാതെയും രാത്രി പെട്രോളിംഗ് ശക്തമാക്കിയ സ്ഥലം കൂടിയാണിവിടം. ഈ കേസുകളിലൊന്നും പ്രതിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |