നെയ്യാറ്റിൻകര: തമിഴ്നാട്ടിൽ നിന്ന് കടത്തിക്കൊണ്ടുവന്ന വിദേശമദ്യം പിടിച്ചെടുത്തു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വാഹന പരിശോധനക്കിടെ 500 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. കാരക്കോണത്ത് നടത്തിയ പരിശോധനയിലാണ് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മദ്യം പിടികൂടിയത്. കഴിഞ്ഞ ദിവസം 73 കുപ്പി വിദേശമദ്യവുമായി മണക്കാട് കമുകിൻവിളാകത്തു വീട്ടിൽ ബിനുകുമാർ(44), മലയിൻകീഴ് കരക്കനാട് പാലോട്ടുവിള വീട്ടിൽ വിനോദ്(44) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിൽ മദ്യശാലകൾ അടഞ്ഞു കിടക്കുന്നതിനെ തുടർന്ന് തമിഴ്നാട്ടിൽ നിന്ന് മദ്യം വാങ്ങി കേരളത്തിൽ വൻ വിലയ്ക്കു വിൽക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. സി.ഐ. ശ്രീകുമാർ, എസ്.ഐ ഡിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് മദ്യകുപ്പികൾ കണ്ടെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |