കാലിഫോർണിയ:എൺപതുകളിലെ റോക്ക് മ്യൂസിക് വീഡിയോകളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്ന ഹോളിവുഡ് നടി ട്വാനി കിറ്റേൻ(59) അന്തരിച്ചു. ന്യൂപോർട്ട് ബീച്ചിലെ സ്വവസതിയിൽ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. ട്വാനിയുടെ മക്കളാണ് സമൂഹമാദ്ധ്യമത്തിലൂടെ മരണവിവരം പുറത്തുവിട്ടത്. താരത്തെ പിന്തുണച്ച എല്ലാവർക്കും നന്ദിഅറിയിക്കുന്നുവെന്ന് പ്രസ്താവനയിലൂടെ അറിയിച്ചു.1987 ഹിയർ ഐ ഗോ എഗൈൻ എന്ന ഹിറ്റ് മ്യൂസിക് വീഡിയോ ആൽബത്തിലൂടെയാണ് ട്വാനി പ്രശസ്തയായത്. ബാച്ചിലർപാർട്ടി എന്ന ചിത്രത്തിൽ ടോം ഹാങ്കിനൊപ്പം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. നിരവധി റിയാലിറ്റി ഷോകളിലെ അവതാരികയായും തിളങ്ങിയിട്ടുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |