ഗിനി: പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഗിനിയിലെ സ്വർണ്ണ ഖനിയിൽ മണ്ണിടിഞ്ഞ് വൻ അപകടം. 15 പേർ അപകടത്തിൽ മരിച്ചതായി സർക്കാർ വ്യത്തങ്ങൾ അറിയിച്ചു. ശനിയാഴ്ചയാണ് അപകടം ഉണ്ടായത്.മരിച്ചവരിൽ സ്ത്രീകളും ഉൾപ്പെടുന്നു.
ഗിനി തലസ്ഥാനത്ത് നിന്ന് 800 കിലോമീറ്റർ അകലെയുള്ള സിഗുരി പ്രവിശ്യയിലെ ഖനിയിലാണ് ദുരന്തമുണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ സ്വർണ്ണ ശേഖരം നിലനിൽക്കുന്ന മേഖലയാണിത്. അപകടമുണ്ടായ സ്ഥലത്ത് നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിത്തുടങ്ങിയിട്ടുണ്ട്.പതിനാലിനും 40 നും ഇടയിൽ പ്രായമുള്ളവരാണ് മരണപ്പെട്ടത് എന്നാണ് വിവരം. രക്ഷാ പ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. കൂടുതൽ പേർ ഖനിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.അപകടത്തിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. വഅപകടവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി സർക്കാർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |