SignIn
Kerala Kaumudi Online
Friday, 19 April 2024 2.36 PM IST

ലോകത്ത് 15.89 കോടി കൊവിഡ് ബാധിതർ; മരണസംഖ്യ 33 ലക്ഷം പിന്നിട്ടു

covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മുപ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു. ആകെ രോഗബാധിതരുടെ എണ്ണം പതിനഞ്ച് കോടി എൺപത്തിയൊൻപത് ലക്ഷം കടന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ഒരു കോടി എൺപത്തിരണ്ട് ലക്ഷം പേർ ചികിത്സയിലുണ്ട്.

അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. യു എസിൽ 5.95 ലക്ഷം പേരാണ് മരിച്ചത്. രോഗികളുടെ എണ്ണത്തിലും അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്ത് മൂന്ന് കോടി മുപ്പത്തിനാല് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.


രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. രാജ്യത്ത് ഇന്നലെ നാല് ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ നാലാം ദിവസമാണ് രോഗികളുടെ എണ്ണം നാല് ലക്ഷം കടക്കുന്നത്. നിലവിൽ മുപ്പത്തിയേഴ് ലക്ഷം പേർ ചികിത്സയിലുണ്ട്. പ്രതിദിനം നാലായിരത്തോളം പേരാണ് മരിക്കുന്നത്.

ബ്രസീലിലും മരണസംഖ്യ കുത്തനെ ഉയരുകയാണ്. 4.22 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രാജ്യത്ത് ഇതുവരെ ഒരു കോടി അൻപത്തിയൊന്ന് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മെക്‌സിക്കോയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് 2.18 ലക്ഷം പേരാണ് മരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, COVID 19, US, INDIA, COVID DEATH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.