SignIn
Kerala Kaumudi Online
Sunday, 20 June 2021 6.27 PM IST

കർഷക പ്രതിഷേധത്തിൽ അണിനിരക്കാൻ ബംഗാളിൽ നിന്ന് പോയ യുവതി ബലാത്സംഗത്തിനിരയായി; ദിവസങ്ങൾക്കിപ്പുറം കൊവിഡ് ബാധിച്ച് മരണം

rape

കൊൽക്കത്ത: കർഷക പ്രതിഷേധത്തിൽ പങ്കെടുക്കാൻ ബംഗാളിൽ നിന്ന് ഡൽഹിയിലേക്ക് പോയ യുവതിയെ യാത്രാമധ്യേ ബലാത്സംഗം ചെയ്തു. തിക്രി അതിർത്തിയിലാണ് സംഭവം. ദിവസങ്ങൾക്ക് ശേഷം ഇരുപത്തിയാറുകാരിയായ യുവതി കൊവിഡ് ബാധിച്ച് മരണപ്പെട്ടു.

യുവതിയുടെ പിതാവ് ബഹാദുർഗ 'കിസാൻ സോഷ്യൽ ആർമി' എന്ന സംഘടനയിലെ നാല് പേർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസ് അന്വേഷിക്കാൻ ഹരിയാന പോലീസ് ഡിഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.

ഇരുപത്തിയാറുകാരി പ്രതികൾക്കൊപ്പമായിരുന്നു ഡൽഹിയിലേക്ക് യാത്ര തിരിച്ചത്. ഏപ്രിൽ 11 ന് തിക്രി അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ പങ്കെടുത്തു.ഇതിനുശേഷമാണ് യുവതി ബലാത്സംഗത്തിന് ഇരയായതെന്ന് സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിലൂടെ അറിയിച്ചു. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് യുവതിയ്ക്ക് കൊവിഡ് ബാധിച്ചത്. ഏപ്രിൽ 26ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ 30 ന് മരണത്തിന് കീഴടങ്ങി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, ACTIVIST FROM BENGAL RAPED, TIKRI, COVID 19, FARMERS PROTEST
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.