SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.23 PM IST

നിയന്ത്രണമില്ലായ്മയാണോ നിങ്ങളുടെ പ്രശ്നം?​

urinery-problem

മൂത്രം അറിയാതെ പോകുന്നത് നാല് തരത്തിലുണ്ട്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും അനിയന്ത്രിതമായി മൂത്രം പോകുന്നതിനെ സ്ട്രസ് യൂറിനറി ഇൻകോണ്ടിനൻസ് എന്ന് പറയുന്നു. അറിയാതെയാണ് മൂത്രം പോകുന്നത്. സാധാരണയായി വളരെ കുറഞ്ഞ അളവിലാണ് ഇത്തരത്തിൽ അനിയന്ത്രിതമായി പോകുന്നത്. വളരെ കൂടുതലായി മൂത്രം ഒഴിക്കുന്ന രീതിയിൽ അനിയന്ത്രിതമായി പോകുന്നത് മൂത്രസഞ്ചിയുടെ സങ്കോചം കാരണമാണ്.

മൂത്രം ഒഴിക്കണമെന്നുള്ള അനിയന്ത്രിതമായ ആഗ്രഹത്തോടൊപ്പം മൂത്രം പെട്ടെന്ന് പോകുന്നതിനെ അർജ് ഇൻകോണ്ടിനൻസ് എന്നു പറയുന്നു. രാത്രിയിലും പകലും കൂടുതൽ തവണ മൂത്രം പോകുന്നു. ഇത് മാത്രമയോ അല്ലെങ്കിൽ സ്ട്രെസ് ഇൻകോണ്ടിനൻസിനൊപ്പമോ കാണുന്നു. മൂത്രം എപ്പോഴും ഇടതടവില്ലാതെ അറിയാതെ പൊയ്‌ക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ട്രൂ ഇൻകോണ്ടിനൻസ്. മൂത്രനിയന്ത്രണ മാംസപേശിയുടെ തകരാർ കാരണമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. മൂത്രതടസം കാരണം മൂത്രം കെട്ടിനിന്ന് കവിഞ്ഞ് ഒഴുകുന്ന അവസ്ഥയെയാണ് ഓവർ ഫ്ളോ ഇൻകോണ്ടിനൻസ്.

മേൽപ്പറഞ്ഞ വിവിധങ്ങളായ മൂത്ര നിയന്ത്രണമില്ലായ്മയെ തിരിച്ചറിയുന്നത് രോഗനിർണയത്തിനും കൃത്യമായ ചികിത്സയ്ക്കും സഹായകരമാണ്.

മൂത്രസഞ്ചിയിൽ ദ്വാരം ഉണ്ടായി ചുറ്റുമുള്ള അവയവങ്ങളുമായി ബന്ധപ്പെട്ട് മൂത്രം ഒഴുകുന്നതിനെയാണ് യുറിനറി ഫിസ്റ്റുല എന്നു പറയുത്. സാധാരണയായി പ്രയാസമേറിയ പ്രസവം കാരണമാണ് ഇത്തരം ഫിസ്റ്റുലകൾ ഉണ്ടാകുന്നത്. മൂത്രസഞ്ചിയും ഗർഭാശയം, യോനി, മലാശയം മുതലായ അവയവങ്ങളുമായി ഫിസ്റ്റുലകൾ ഉണ്ടാകുന്നു. യുറിറ്റർ, മൂത്രനാളി മുതലായവയും യോനി, മലാശയം മുതലായവയുമായി ഫിസ്റ്റുല ഉണ്ടാകാറുണ്ട്. മൂത്രം യോനി വഴി എല്ലായ്പ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്നു. മൂത്രസഞ്ചിയും ഗർഭാശയവും തമ്മിലുള്ള ഫിസ്റ്റുലയിൽ മാസമുറ സമയത്ത് മൂത്രത്തിൽ കൂടി രക്തം പോകുന്നു. ഇതിനെ യൂസഫ് സിൻഡ്രോം എന്ന് പറയും.

മേൽപ്പറഞ്ഞ മൂത്ര നിയന്ത്രണമില്ലായ്മകൾ കണ്ടെത്താൻ വിശദമായ രോഗചരിത്രം, രോഗിയുടെ പരിശോധന, ലബോറട്ടറി പരിശോധനകൾ, യുറോഡയ്‌നാമിക് പരിശോധനകൾ, മുതലായ രോഗനിർണയോപാധികൾ ആവശ്യമാണ്. യുറിനറി ഫിസ്റ്റുലകൾക്ക് യൂറോഗ്രാം, സി.ടി സ്കാൻ, എം.ആർ.ഐ സ്കാൻ, സിസ്‌റ്റോസ്കോപി മുതലായ ഉപാധികൾ ആവശ്യമാണ്. സ്ട്രസ് ഇൻകോണ്ടിനൻസിന് ആരംഭദിശയിൽ അടിവയറ്റിലെ മാംസപേശികളുടെ വ്യായാമം, മരുന്നുകൾ മുതലായവ മതിയാകും. വളരെ കൂടുതലായുളള സ്ട്രെസ് ഇൻകോണ്ടിനൻസിന് ടി.വി.ടി സർജറി പൂർണമായും ഫലപ്രദമാണ്. അർജ് ഇൻകോണ്ടിനൻസിന് ഫലപ്രദമായ ആന്റികോളിനെർജിക് മരുന്നുകൾ ലഭ്യമാണ്.

മൂത്രതടസം കാരണമുള്ള ഓവർ ഫ്ളോ ഇൻകോണ്ടിനൻസിന് മൂത്രതടസത്തിനുള്ള ചികിത്സ ആവശ്യമാണ്. യുറിനറി ഫിസ്റ്റുലകൾക്കും സർജിക്കൽ ചികിത്സയാണ് പ്രതിവിധി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.