കോട്ടയം: മേയ് മൂന്നു മുതൽ ഒൻപതു വരെയുള്ള ഒരാഴ്ച ജില്ലയിലെ 24 തദ്ദേശ സ്ഥാപന മേഖലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ന് മുകളിൽ. പോസിറ്റിവിറ്റി ഏറ്റവും ഉയർന്നു നിൽക്കുന്നത് കുമരകം ഗ്രാമപഞ്ചായത്തിലാണ്. 50.91. ഇക്കാലയളവിൽ കുമരകം പഞ്ചായത്തിൽ പരിശോധനയ്ക്ക് വിധേയരായ 607 പേരിൽ 309 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.
മറവന്തുരുത്തും (41.42 ശതമാനം) തലയാഴവും (41.30 ശതമാനം) ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. മറവന്തുരുത്തിൽ പരിശോധനയ്ക്ക് വിധേയരായ 688 പേരിൽ 285 പേർ പോസിറ്റീവാണെന്ന് കണ്ടെത്തി. തലയാഴത്ത് 322 പേരെ പരിശോധിച്ചതിൽ 133 പേർക്ക് രോഗം സ്ഥിരീകരിച്ചു.
തിരുവാർപ്പ് (39.74), വെച്ചൂർ (39.62) , മരങ്ങാട്ടുപിള്ളി (39.53), വാഴപ്പള്ളി (38.93), ടിവിപുരം (37.75), കുറിച്ചി (36.91), മാടപ്പള്ളി (36.58),വെളിയന്നൂർ (36.41), ഉദയനാപുരം (34.93), കരൂർ (34.00), കല്ലറ (33.84), അതിരമ്പുഴ (33.15), തൃക്കൊടിത്താനം (32.71), ഈരാറ്റുപേട്ട (32.26), നീണ്ടൂർ (32.19), തലപ്പലം (32.08), വിജയപുരം (31.53), വാകത്താനം (30.86), മൂന്നിലവ് (30.63), പാമ്പാടി (30.49), മീനടം (30.22) എന്നിവയാണ് പോസിറ്റിവിറ്റി നിരക്ക് 30ന് മുകളിലുള്ള മറ്റ് തദ്ദേശ സ്ഥാപനങ്ങൾ.
46 സ്ഥലങ്ങളിൽ പോസിറ്റിവിറ്റി 20നും 30നും ഇടയിലാണ്. ആറിടത്ത് 10 മുതൽ 20വരെയാണ്. പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കുറവ് വെള്ളാവൂർ പഞ്ചായത്തിലാണ്- 6.77 ശതമാനം. കഴിഞ്ഞ ഒരാഴ്ച വെള്ളാവൂരിൽ 502 പരിശോധനയ്ക്ക് വിധേയരായതിൽ 34 പേരിൽ മാത്രമാണ് വൈറസ് ബാധ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |