SignIn
Kerala Kaumudi Online
Tuesday, 22 June 2021 1.24 PM IST

ഗ്ലാമർ വേഷത്തിൽ അക്ഷര ഹാസൻ

akshara

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരം കമൽഹാസന്റെ ഇളയ മകളായ അക്ഷര ഹാസൻ അമിതാഭ് ബച്ചനും ധനുഷും ഒന്നിച്ച ഷമിതാഭ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറിയത്. ഗായികയായും മോഡലായും കഴിവ് തെളിയിച്ച താരം സമൂഹമാദ്ധ്യമങ്ങളിലും സജീവമാണ്.

ആറ് ലക്ഷത്തിലേറെ ആരാധകരാണ് അക്ഷരയെ ഇൻസ്റ്റഗ്രാമിൽ മാത്രം പിന്തുടരുന്നത്. തന്റെ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിൽ അക്ഷര പങ്കുവച്ച തന്റെ പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗമായി മാറിയത് നിമിഷങ്ങൾക്കുള്ളിലാണ്.

പ്രശസ്ത ഡിസൈനറായ അശ്വിൻ ത്യാഗരാജൻ ഡിസൈൻ ചെയ്ത വ്യത്യസ്ത ലുക്കിലുള്ള ഗ്ളാമർ വേഷത്തിലാണ് പുതിയ ചിത്രങ്ങളിൽ അക്ഷര പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അജിത് കുമാർ നായകനായ വിവേകത്തിലൂടെ തമിഴിൽ അരങ്ങേറിയ അക്ഷര വിക്രമിനൊപ്പം കടാരം കണ്ടാനിലുമഭിനയിച്ചു. തമിഴിൽ അഗ്നിച്ചിറകുകൾ, അച്ചം മദം നാണം പയിർപ്പ് എന്നീ ചിത്രങ്ങളാണ് അക്ഷരയുടേതായി അണിയറയിലൊരുങ്ങുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: AKSHARA HASSAN
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.