തിരക്കഥാകൃത്തായ റഫീഖ് സീലാട്ട് സംവിധായനാകുന്ന ജാക്കി ഷെരീഫ് പ്രദർശനത്തിനൊരുങ്ങുന്നു.
സംവിധായകൻ ജയരാജിന്റെമേൽനോട്ടത്തിലുള്ള റൂട്ട്സ് എന്റർടൈൻമെന്റ് എന്ന ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ മേയ് പതിന്നാലിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആയാറാം ഗയാറാം, സുന്ദരി നീയും സുന്ദരൻ ഞാനും, സത്യഭാമക്കൊരു പ്രേമലേഖനം അച്ഛൻ രാജാവ് അപ്പൻ ജേതാവ്, സയാമീസ് ഇരട്ടകൾ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ രചയിതാവാണ് റഫീഖ് സീലാട്ട്..
മട്ടാഞ്ചേരിയുടെ പശ്ചാത്തലത്തിൽ സാധാരണക്കാരായ അഞ്ചു ചെറുപ്പക്കാരുടെ കഥയാണ് ജാക്കി ഷെരീഫ് പറയുന്നത്.
ഗാന രചന- ഷഹീറാ നസീർ, സംഗീതം -ജുനിയർ മെഹബൂബ്,
ആലാപനം ജൂനിയർ മെഹബൂബ്, അൽക അസ്ക്കർ,
ഉത്പൽ.വി.നായനാരും, അൻസാറുമാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
കാമിൽ, ബിജു കൊടുങ്ങല്ലൂർ, മനുരാജ്, ഖാലിദ്, ഐ.ടി.ജോസഫ്, നവാസ് മൊയ്തു, ബാബു പള്ളാശ്ശേരി.സുമംഗല സുനിൽ, ട്വിങ്കിൾ എന്നിവർക്കൊപ്പം നായികയായി സിമ്നാ ഷാജി എത്തുന്നു. പി.ആർ.ഒ -വാഴൂർ ജോസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |