ന്യൂഡൽഹി : നൂറോളം കൊവിഡ് രോഗികളുടെ മൃതദേഹം ബിഹാറിൽ ഗംഗാ നദിയിൽ ഒഴുകിനടക്കുന്ന നിലയിൽ കണ്ടെത്തി.. ബിഹാറിലെ ബത്സറിലാണ് സംഭവം. ഗംഗാനദിയിൽ സംസ്കരിക്കുന്നതിന്റെ ഭാഗമായി മൃതദേഹങ്ങൾ ഗംഗയിലൊഴുക്കിയതാണെന്നാണ് സംശയിക്കുന്നത്. ഗംഗയിലെ ജലം കുറഞ്ഞതാവാം ഇത്തരത്തിൽ മൃതദേഹങ്ങൾ കരയ്ക്ക് സമീപത്തേക്ക് എത്തിയതിന് കാരണമെന്നാണ് നിഗമനം.
ഗംഗാ നദിയിലെ മഹദേവ് ഘാട്ടിന് സമീപമാണ് ഇത്തരത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. കരയിലേക്ക് എത്തിയ മൃതദേഹങ്ങൾക്ക് സമീപം നായ്ക്കൾ ബഹളം കൂട്ടിയതോടെയാണ് നാട്ടുകാർ ഇക്കാര്യം ശ്രദ്ധിക്കുന്നത്..
സംഭവം പുറത്തറിഞ്ഞതോടെ ഈ മൃതദേഹങ്ങൾ സമീപ സംസ്ഥാനമായ ഉത്തർ പ്രദേശിൽ നിന്നുള്ളവയാണെന്ന് ബത്സർ ജില്ലാ ഭരണകൂടം ആരോപിച്ചു.. അതേസമയം മൃതദേഹങ്ങളുടെ ഉറവിടം എവിടെ നിന്നാണെന്ന് ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |