കൊവിഡ് വെറും ജലദോഷപ്പനിയാണെന്ന കങ്കണയുടെ പരാമർശമടങ്ങിയ പോസ്റ്റ് ഇൻസ്റ്റഗ്രാം നീക്കം ചെയ്തു.. കഴിഞ്ഞ ദിവസം കങ്കണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത് സംബന്ധിച്ച് താരം പങ്കുവച്ച കുറിപ്പിലാണ് കൊവിഡിനെക്കുറിച്ച് തെറ്റായ പരാമര്‍ശങ്ങള്‍ നടത്തിയത്..
ഹിമാചലിലേക്ക് പോകാന്‍ തീരുമാനിച്ച സമയമായിരുന്നതിനാല്‍ കഴിഞ്ഞ ദിവസം ഞാന്‍ ടെസ്റ്റ് ചെയ്യുകയും എനിക്ക് കൊവിഡ് പോസറ്റീവ് സ്ഥിരീകരിക്കുകയും ചെയ്തു. ഞാനിപ്പോള്‍ ക്വാറന്റീനില്‍ ആണ്. ഈ വൈറസ് എന്റെ ശരീരത്തില്‍ പാര്‍ട്ടി നടത്തുകയായിരുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇപ്പോഴെനിക്കറിയാം ഞാനതിനെ നശിപ്പിക്കുമെന്ന്. ദയവായി നിങ്ങളുടെ മേല്‍ ആര്‍ക്കും ഒരു അധികാരവും നല്‍കരുത്, നിങ്ങള്‍ ഭയന്നാല്‍ അവര്‍ നിങ്ങളെ വീണ്ടും ഭയപ്പെടുത്തും. വരൂ നമുക്ക് ഒന്നിച്ച് കൊവിഡിനെ നശിപ്പിക്കാം. ഒന്നുമില്ല, ഇത് ചെറിയ ജലദോഷപ്പനി മാത്രമാണ്. മാദ്ധ്യമശ്രദ്ധ കിട്ടി ആളുകളെ പേടിപ്പിക്കുന്നു എന്ന് മാത്രം ', എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്.
കൊവിഡിന്റെ രണ്ടാംതംരഗം രാജ്യത്ത് രൂക്ഷമായതിന് പിന്നാലെയായിരുന്നു താരത്തിന്റെ വിവാദ പരാമർശം.. ഇതിന് പിന്നാലെ ഈ പോസ്റ്റ് നീക്കം ചെയ്യപ്പെടുകയായിരുന്നു.
എന്നാല്‍ ഇന്‍സ്റ്റാഗ്രാമില്‍ എല്ലാവരും മുതലാളിത്തത്തിന്റെ ഇരകളാണെന്നും ഇവിടെ നിരോധിക്കപ്പെടാന്‍ താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അത് ഒരു ബഹുമതിയായി കണക്കാക്കുമെന്നും കങ്കണ മറുപടി നൽകി...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |