SignIn
Kerala Kaumudi Online
Saturday, 20 April 2024 7.11 AM IST

പ്രശസ്ത  തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു, വിടവാങ്ങിയത് സൂപ്പർ ഹിറ്റുകളുടെ സൃഷ്ടാവ്

kk

തിരുവനന്തപുരം: പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിടവാങ്ങിയത് മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ സൃഷ്ടാവ്

രാജാവിന്റെ മകൻ, നിറക്കൂട്ട്, ന്യൂഡൽഹി, മനു അങ്കിൾ, ആകാശദൂത്, പാളയം, കിഴക്കൻ പത്രോസ്, മഹാനഗരം, എഫ്ഐആർ, കോട്ടയം കുഞ്ഞച്ചൻ,​ നമ്പർ 20 മദ്രാസ് മെയിൽ, നായർസാബ്, ഇന്ദ്രജാലം തുടങ്ങി നിരവധി ഹിറ്റുകളാണ് ഡെന്നിസ് ജോസഫിന്റെ പേരിലുള്ളത്,​. മനു അങ്കിൾ,​ അഥർവ്വം,​ അപ്പു,​ തുടർക്കഥ,​ അഗ്രജൻ എന്നീ സിനിമകൾ സംവിധാനം ചെയ്തു..

കോട്ടയം ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം..എൻ..ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായാണ് ഡെന്നിസ് ജോസഫിന്റെ ജനനം. ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂൾ,​ കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.. ജോസി സംവിധാനം ചെയ്ത ഈറൻ സന്ധ്യ എന്ന ചിത്രത്തിലൂടെ 1985ൽ തിരക്കഥാകൃത്തായി. തുടർന്ന് അതേവർഷം ജോഷി ഡെന്നിസ് ജോസഫ് കൂട്ടുകെട്ടിൽ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ നിറക്കൂട്ട് സൂപ്പർഹിറ്റായി. തുടർന്നിങ്ങോട്ട് ജോഷി​- ഡെന്നിസ് ജോസഫ് കൂട്ടുകെട്ടിൽ നിരവധി സൂപ്പർ ഹിറ്റുകൾ പിറന്നു.. മമ്മൂട്ടിയുടെ സൂപ്പർതാര പദവി അരക്കിട്ടുറപ്പിക്കുന്നതിൽ മമ്മൂട്ടി വഹിച്ച പങ്ക് വലുതാണ്..1987ൽ പുറത്തിറങ്ങിയ ന്യൂഡൽഹി എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റായി.. മോഹൻലാലിന് താരപദവി നേടിക്കൊടുത്ത രാജാവിന്റെ മകൻ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും ഡെന്നിസ് ജോസഫ് ആയിരുന്നു. മമ്മൂട്ടി നായകനായ മനു അങ്കിൾ എന്ന ചിത്രത്തിലൂടെ ഡെന്നിസ് ജോസഫ് സംവിധായകനായും അരങ്ങേറ്റം കുറിച്ചു.. 2013ൽ പുറത്തിറങ്ങിയ മോഹൻലാൽ പ്രിയദർശൻ ചിത്രം ഗീതാഞ്ജലി ആയിരുന്നു അവസാന ചിത്രം..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DENNIS JOSEPH
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.