തൊടുപുഴ: കാഡ്മണ്ഡുവിൽ കുടുങ്ങിയ 600 മലയാളികളുടെ മോചനത്തിന് ഡീൻ കുര്യാക്കോസ് എം.പി യുടെ ഇടപെടൽ. വിവിധ ജില്ലകളിലുള്ള അറുന്നൂറോളം ആളുകളാണ് അവധിക്ക് ശേഷം പല ദിവസങ്ങളായി നേപ്പാൾ വഴി സൗദിക്ക് തിരികെ പോയത്. ഇവരിൽ തൊടുപുഴക്കാരായ ഏതാനും ആളുകളുമുണ്ട്.
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് നിന്ന് സൗദിക്ക് നേരിട്ടുള്ള ഫ്ലൈറ്റുകൾ മുഴുവനും റദ്ദ് ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഇവർ നേപ്പാളിൽ എത്തിയത്. ഇവിടെ എത്തി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കൊവിഡ് വ്യാപനം അതി രൂക്ഷമായി. ഇതോടെ സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള സർവീസുകൾ നേപ്പാൾ നിറുത്തി വച്ചു. ഇവർക്ക് തിരിച്ച് നാട്ടിലേക്ക് വരാനും കഴിയാത്ത അവസ്ഥയായി. ഇവരുടെ കുടുംബക്കാർ പ്രശ്നം എം.പി യുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി ജയശങ്കർ, സിവിൽ എവിയേഷൻ മന്ത്രി ഹർദീപ് എന്നിവരെ വിവരം ധരിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |