ആലപ്പുഴ: ജില്ലയിൽ ഇന്നലെ 1908 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 25,687 ആയി. 29.86 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗബാധിതരിൽ ഒരാൾ അന്യസംസ്ഥാനത്തു നിന്നു എത്തിയതാണ്. 1906 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 2071 പേർക്ക് പരിശോധനാഫലം നെഗറ്റീവ് ആയതോടെ 1,04,777 പേർ രോഗമുക്തരായി.
കേസ് 41, അറസ്റ്റ് 28
ജില്ലയിൽ കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് 41കേസുകളിൽ 28പേരെ അറസ്റ്റ് ചെയ്തു. ക്വാറന്റൈൻ ലംഘിച്ചതിന് ഒൻപത് പേർക്കും മാസ്ക് ധരിക്കാത്തതിന് 624 പേർക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 413 പേർക്കും എതിരെ നടപടി സ്വീകരിച്ചു. 22,192 പേരെ താക്കീത് നൽകി വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |