SignIn
Kerala Kaumudi Online
Thursday, 25 April 2024 6.08 PM IST

ഓക്സിജൻ ടാങ്കർ ഡ്രൈവർക്ക് വഴിതെറ്റി: തെലങ്കാനയിൽ ഏഴ് രോഗികൾ മരിച്ചു

oxygen

ന്യൂഡൽഹി: ഓക്‌സിജൻ ടാങ്കർ ഡ്രൈവർക്ക് വഴിതെറ്റിയത് മൂലം, സമയത്ത് ഓക്സിജൻ ലഭിക്കാതെ തെലങ്കാനയിലെ കൊവിഡ് ആശുപത്രിയിൽ തീവ്ര പരിചരണവിഭാഗത്തിൽ കഴിഞ്ഞിരുന്ന ഏഴ് രോഗികൾ മരിച്ചു. ഹൈദരാബാദിലെ
കിംഗ് കോട്ടി ജില്ലാ ആശുപത്രിയിൽ ഞായാറാഴ്ച വൈകിട്ടാണ് സംഭവം. വാഹനത്തിന്റെ ഡ്രൈവർക്ക് വഴി തെറ്റിയത് മൂലം ആശുപത്രിയിലേക്ക് ഓക്‌സിജനെത്താൻ വൈകിയതാണ് രോഗികളുടെ ദാരുണാന്ത്യത്തിനിടയാക്കിയത്. ഓക്‌സിജനുമായുള്ള ടാങ്കർ ലോറി വഴിതെറ്റി മറ്റൊരു ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ഇതോടെ ആശുപത്രിയിൽ ഓക്സിജൻ വിതരണത്തിൽ പ്രതിസന്ധിയുണ്ടായി. ഐ.സി.യുവിലേക്കുള്ള ഓക്സിജന്റെ അളവ് കുറഞ്ഞു. 20ലേറെ രോഗികളാണ് ഐ.സി.യുവിലുണ്ടായിരുന്നത്. അതേസമയം ഓക്‌സിജൻ ക്ഷാമമാണ് മരണകാരണമെന്ന് തീർത്തുപറയാനാകില്ലെന്ന് ആശുപ്രത്രി അധികൃതർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, 7 COVID PATIENTS REPORTED DEAD DUE TO OXYGEN CRISIS AT TELANGANAS KING KOTI HOSPITAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.