അയ്യപ്പൻകോവിൽ പഞ്ചായത്തിൽ 84.62 %
തൊടുപുഴ: ജില്ലയിൽ 20 തദ്ദേശ സ്ഥാപനങ്ങളിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിന് മുകളിലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പോസിറ്റിവിറ്റി ഏറ്റവും ഉയർന്നു നിൽക്കുന്നത് അയ്യപ്പൻകോവിൽ പഞ്ചായത്തിലാണ്- 84.62 ശതമാനം. അതായത് ഇവിടെ നൂറു പേരെ പരിശോധിച്ചാൽ 84 പേരിലേറെ പേർക്ക് രോഗമുണ്ടെന്ന് അർത്ഥം. ഇവിടെ ഞായറാഴ്ച 26 പേരെ പരിശോധിച്ചപ്പോൾ 22 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ദേവികുളം (81.82), കുടയത്തൂർ (45.61), മാങ്കുളം (45.45), വണ്ടൻമേട് (43.48), ഇടവെട്ടി (42.72), കരിങ്കുന്നം (41.76), വണ്ണപ്പുറം (41.49) എന്നിങ്ങനെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ തൊട്ട് പിന്നിലുള്ള പഞ്ചായത്തുകൾ. കുടയത്തൂരിൽ 57 പേരെ പരിശോധിച്ചതിൽ 26 പേരും പോസ്റ്റീവായിരുന്നു. അതേസമയം ഇടമലക്കുടി, വട്ടവട, ചിന്നക്കനാൽ എന്നിവിടങ്ങളിൽ പോസിറ്റിവിറ്റി നിരക്ക് പൂജ്യമാണ്.
മറ്റ് പഞ്ചായത്തുകളിലെ പോസിറ്റിവിറ്റി നിരക്ക്:
പള്ളിവാസൽ ( 25.19), വെള്ളത്തൂവൽ (16.39), മറയൂർ (15.22), അടിമാലി (29.05), മൂന്നാർ (18.29), കാന്തല്ലൂർ (13.64), കാഞ്ചിയാർ (3.03), വാഴത്തോപ്പ് (26.11), കൊന്നത്തടി (25), കട്ടപ്പന (18.03), കഞ്ഞിക്കുഴി (34.25), വാത്തിക്കുടി (12.41), കാമാക്ഷി (18.03), മരിയാപുരം (29.41),ഏലപ്പാറ (37.04), ഉപ്പുതറ (26.67), പെരുവന്താനം (24.24), പീരുമേട് (38.1),
കൊക്കയാർ (17.14), വണ്ടിപെരിയാർ (37.33), കുമളി (36.96), വെള്ളിയാമറ്റം (46.81), കോടിക്കുളം (17.91), മണക്കാട് (35.05), കുമാരമംഗലം (38.1),അറക്കുളം (29.41), ആലക്കോട് (29.17), തൊടുപുഴ (20.49) കരിമണ്ണൂർ (12.5), ഉടുമ്പന്നൂർ (21.09), മുട്ടം (39.74), പുറപ്പുഴ (21.43), രാജകുമാരി (33.33), ചക്കുപള്ളം (16.22), പാമ്പാടുംപാറ (29.17), ബൈസൺവാലി (33.96), ഉടുമ്പൻചോല (18.52), ഇരട്ടയാർ (21.05), കരുണാപുരം (15),നെടുങ്കണ്ടം ( 26.37), വണ്ടൻമേട് (43.48), രാജാക്കാട് (30.43), ശാന്തൻപാറ (3.25), സേനാപതി (37.5).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |