SignIn
Kerala Kaumudi Online
Saturday, 20 April 2024 10.53 AM IST

എസ്.യു.സി.ഐ മുൻ പൊളിറ്റ് ബ്യൂറോ അംഗം കൃഷ്ണ ചക്രവർത്തി അന്തരിച്ചു

krishna-chakraborthy

തിരുവനന്തപുരം: എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) പാർട്ടി മുൻ പൊളിറ്റ് ബ്യൂറോ അംഗവും ട്രേഡ് യൂണിയൻ എ.ഐ.യു.ടി.യു.സിയുടെ മുൻ പ്രസിഡന്റുമായ കൃഷ്ണ ചക്രവർത്തി (87) കൊൽക്കത്തയിൽ നിര്യാതനായി.
ദീർഘകാലമായി ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ കൊൽക്കത്ത ഹാർട്ട് ക്ലിനിക് ആൻഡ് ഹോസ്‌പിറ്റലിലായിരുന്നു അന്ത്യം. സംസ്കാരം നടത്തി.

കേരളത്തിലെ സംഘടനാ ചുമതലയുണ്ടായിരുന്ന കൃഷ്ണ ചക്രവർത്തി ഇവിടെ പാ​​ർ​​ട്ടി കെ​​ട്ടി​​പ്പ​​ടു​​ക്കു​​ന്ന​​തി​​ൽ നി​​ർ​​ണാ​​യ​​ക പ​​ങ്ക് വ​​ഹി​​ച്ചി​​ട്ടു​​ണ്ട്.

1960കളുടെ അവസാന കാലത്ത് പ്രവർത്തനമാരംഭിച്ച കേരളത്തിൽ, പാർട്ടിയുടെ ആദ്യത്തെ ബാച്ച് മുഴുവൻസമയ സംഘാടകരെ വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. കൃഷ്ണ ചക്രവർത്തിയുടെ വിയോഗത്തിൽ പാർട്ടി കേന്ദ്ര കമ്മിറ്റി ദുഃഖാചരണം നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, KRISHNA CHAKRABORTHY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.