തിരുവനന്തപുരം: എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) പാർട്ടി മുൻ പൊളിറ്റ് ബ്യൂറോ അംഗവും ട്രേഡ് യൂണിയൻ എ.ഐ.യു.ടി.യു.സിയുടെ മുൻ പ്രസിഡന്റുമായ കൃഷ്ണ ചക്രവർത്തി (87) കൊൽക്കത്തയിൽ നിര്യാതനായി.
ദീർഘകാലമായി ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ കൊൽക്കത്ത ഹാർട്ട് ക്ലിനിക് ആൻഡ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. സംസ്കാരം നടത്തി.
കേരളത്തിലെ സംഘടനാ ചുമതലയുണ്ടായിരുന്ന കൃഷ്ണ ചക്രവർത്തി ഇവിടെ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
1960കളുടെ അവസാന കാലത്ത് പ്രവർത്തനമാരംഭിച്ച കേരളത്തിൽ, പാർട്ടിയുടെ ആദ്യത്തെ ബാച്ച് മുഴുവൻസമയ സംഘാടകരെ വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. കൃഷ്ണ ചക്രവർത്തിയുടെ വിയോഗത്തിൽ പാർട്ടി കേന്ദ്ര കമ്മിറ്റി ദുഃഖാചരണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |