SignIn
Kerala Kaumudi Online
Wednesday, 22 September 2021 8.49 AM IST

കൊവിഡ് ബാധിച്ച് ദമ്പതികൾ ഒരേ ദി​വസം മരിച്ചു

covid

പൊന്നുരുന്നി: നാരായണൻ ആശാൻ റോഡ് താണിക്കാപ്പിള്ളി വിട്ടിൽ ഗോപാലകൃഷണനും (71) ഭാര്യ ഷൈലജയും (66) കൊവിഡ് ബാധിച്ച് മൂന്നു മണി​ക്കൂർ വ്യത്യാസത്തി​ൽ മരിച്ചു.

ഷൈലജ ഇന്നലെ രാവി​ലെ എട്ടരയ്ക്ക് വീട്ടിലും ഗോപാലകൃഷ്ണൻ രാവി​ലെ 11ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലുമാണ് മരി​ച്ചത്. ഞായറാഴ്ച വീട്ടി​ൽ നി​ന്ന് ഇരുവരുടെയും സാമ്പി​ളെടുത്ത് നടത്തി​യ ആന്റി​ജൻ ടെസ്റ്റി​ൽ പോസി​റ്റീവായതി​നെ തുടർന്നാണ് ഗോപാലകൃഷ്ണനെ ആശുപത്രി​യി​ലേക്ക് മാറ്റി​യത്. ടെസ്റ്റി​ൽ നെഗറ്റീവായി​രുന്ന ഷൈലജ വീട്ടിൽ ക്വാറന്റെെനിലായി. ഇന്നലെ രാവി​ലെ മരണാനന്തരം എറണാകുളം ജനറൽ ആശുപത്രി​യി​ൽ നടത്തി​യ പരി​ശോധനയി​ലാണ് ഷൈലജയ്ക്ക് കൊവി​ഡ് സ്ഥി​രീകരി​ച്ചത്.

ഏതാനും ദിവസങ്ങളായി ഇരുവർക്കും ക്ഷീണവും അസ്വസ്ഥതകളുമുണ്ടായിരുന്നു. ഗോപാലകൃഷ്ണന് ഭക്ഷണം ഇറക്കാൻ കഴി​ഞ്ഞി​രുന്നി​ല്ല. ആർ.എം.എസി​ലെ റി​ട്ട. ജീവനക്കാരനായ ഗോപാലകൃഷ്ണനും ഷൈലജയും മകൻ സുബി​നൊപ്പമായി​രുന്നു താമസം. കൊവി​ഡ് പ്രോട്ടോക്കോൾ പാലി​ച്ച് ഇരുവരുടെയും സംസ്കാരം ഇന്നലെ തന്നെ നടത്തി​. മകൾ: സുജ. മരുമക്കൾ: സിന്ദു, സജീവൻ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID 9
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.