SignIn
Kerala Kaumudi Online
Tuesday, 28 September 2021 12.45 AM IST

കൈവിട്ട് കൊല്ലം

kollam
ജില്ലയിലെ പോസിറ്റിവിറ്റി നിരക്ക് മഞ്ഞ: 10 നും 20 നുമിടയിൽ ചുവപ്പ്: 20 ന് മുകളിൽ

 ജില്ലയിൽ എല്ലാ പഞ്ചായത്തുകളിലും കൊവിഡ്

കൊല്ലം: ജില്ലയിലെ 19 പഞ്ചായത്തുകൾ ഒഴികെ മറ്റിടങ്ങളിലെല്ലാം കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 20ന് മുകളിൽ. കൊല്ലം കോർപ്പറേഷനിലും പുനലൂർ, പരവൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര മുനിസിപ്പാലിറ്റികളിലും പോസിറ്റിവിറ്റി നിരക്ക് 20ന് മുകളിലാണ്. പോസിറ്റിവിറ്റി നിരക്ക് 20ൽ താഴെയുള്ള പഞ്ചായത്തുകളിലും നിലവിൽ കൊവിഡ് രോഗികളുണ്ട്.

ഇവിടങ്ങളിൽ ചില മേഖലകളിൽ രോഗവ്യാപനവും ശക്തമാണ്. വരും ദിവസങ്ങളിൽ ഇവിടെയും നിരക്ക് ഉയരാനാണ് സാദ്ധ്യത. കൊവിഡ് നിയന്ത്രണങ്ങൾ ശക്തമായി പാലിക്കുന്നതിലൂടെ മാത്രമേ വ്യാപനം പിടിച്ചുനിറുത്താനും പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാനും സാധിക്കൂ.

പൊലീസ്, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ സേവകർ എന്നിവരുടെ സേവനത്തിലൂടെ പരമാവധി പുറത്തിറങ്ങാതെ വ്യാപനം തടയാനുള്ള നടപടികൾ പൊതുജനങ്ങൾ സ്വീകരിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.

 പാലിക്കേണ്ട കാര്യങ്ങൾ

1. അത്യാവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങുക
2. വ്യക്തികൾ തമ്മിൽ ചുരുങ്ങിയത് 2 മീറ്റർ അകലം
3. വീടിനുള്ളിലും അകലവും മാസ്കും ഉറപ്പാക്കണം
4. കുട്ടികൾ മാസ്ക്, സാനിറ്റൈസർ ഉപയോഗിക്കണം
5. സർജിക്കൽ, കോട്ടൺ എന്ന ക്രമത്തിൽ ഇരട്ട മാസ്കുകൾ ധരിക്കുക
6. വസ്തുക്കൾ, പ്രതലങ്ങൾ എന്നിവയിൽ സ്പർശിച്ച ശേഷം കൈകൾ ശുചിയാക്കുക
7. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക
8. വൃദ്ധർക്കും ദുർബലർക്കും പ്രത്യേക പരിചരണം
9. ചെറിയ രോഗലക്ഷണങ്ങൾ പോലും അവഗണിക്കാതെ ചികിത്സ തേടുക

 ഒറ്റയ്ക്കല്ല ഒപ്പമുണ്ട്

ക്വാറന്റൈൻ, ഐസൊലേഷൻ എന്നിവയിൽ കഴിയുന്നവർ, മനോരോഗികൾ, ഭിന്നശേഷിയുള്ളവർ, അതിഥി തൊഴിലാളികൾ, വയോധികർ, കൊവിഡ് പ്രതിരോധ പ്രവർത്തകർ എന്നിവർക്ക് മാനസിക പിന്തുണ നൽകുന്നതിനുള്ള പദ്ധതിയാണ് 'ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്'. മനഃശാസ്ത്രജ്ഞർ, മനോരോഗ വിദഗ്ദ്ധർ, സാമൂഹ്യ പ്രവർത്തകർ, കൗൺസിലർമാർ എന്നിവരടങ്ങുന്ന സംഘമാണ് സേവനം ഉറപ്പാക്കുന്നത്.

 19 പഞ്ചായത്തുകൾ ഒഴികെ എല്ലായിടത്തും പോസിറ്റിവിറ്റി നിരക്ക്: 20ന് മുകളിൽ

 ടോൾ ഫ്രീ നമ്പർ: 1079
 ജില്ലാ കേന്ദ്രം: 0474 2740166, 8281086130 (പകൽ 9 - 4)

''

ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും പോസിറ്റിവിറ്റി നിരക്ക് ഉയർന്നുനിൽക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.

ബി. അബ്ദുൽ നാസർ

ജില്ലാ കളക്ടർ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.