ന്യൂഡൽഹി: കൊവിഡ് ബാധയെത്തുടർന്ന് താത്കാലികമായി നിറുത്തി വച്ചിരിക്കുന്ന ഇന്ത്യൻ പ്രിമിയർ ലീഗ് പതിന്നാലാം സീസണിലെ ബാക്കി മത്സരങ്ങൾ ഇന്ത്യയിൽ നടത്താനികില്ലെന്ന് ബി.സി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി. നിലവിലെ സാഹചര്യം കണക്കിലെടുത്താൽ ഇന്ത്യയിൽ നടത്താൻ കഴിയാത്ത അവസ്ഥയാണെന്നും അവശേഷിക്കുന്ന 31 മത്സരങ്ങൾ എവിടെ നടത്താനാകുമെന്ന ചർച്ചയിലാണ് ബി.സി.സി.ഐയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇംഗ്ലീഷ് കൗണ്ടികൾ സെപ്തംബർ മാസത്തിൽ ഐ.പി.എൽമത്സരങ്ങൾ ഇംഗ്ലണ്ടിൽ നടത്താമെന്ന നിർദ്ദേശം മുന്നോട്ടു വച്ചിരുന്നു. 2020ലെ ഐ.പി.എൽ നടത്തിയ യു.എ.ഇയയും പരിഗണനയിലുണ്ട്. ഒരാഴ്ച മുമ്പ് ബയോബബിളിലായിരുന്ന താരങ്ങൾക്ക് കൊവിഡ് ബാധിച്ചതോടെയാണ് ഐ.പി.എൽ നിറുത്തി വയ്ക്കാൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |