ന്യൂഡൽഹി : മുൻ ദേശീയ ജൂനിയർ ഗുസ്തി ചാമ്പ്യൻ സാഗർ റാണ കൊല്ലപ്പെട്ട സംഭവത്തിൽ ഒളിവിൽപ്പോയ ഒളിമ്പിക്സ് മെഡൽ ജേതാവ് സുശീൽ കുമാറിനെതിരെ ഡൽഹി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
കൊലാപാതകം ഗൂഢാലോചന എന്നീക്കുറ്റങ്ങൾ ചുമത്തിയാണ് സുശീലിനെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിനു ശേഷം സുശീൽ ഹരിദ്വാറിലേക്കും അവിടുന്ന് ഋഷികേശിലേക്കും കടന്നതായി പോലീസ് പറയുന്നു. ഹരിദ്വാറിലെ ഒരു ആശ്രമത്തിലാണ് സുശീൽ കഴിഞ്ഞത്. പിന്നീട് ഡൽഹിയിലേക്ക് തിരിച്ചെത്തിയ ശേഷം ഹരിയാനയിൽ പലയിടങ്ങളിൽ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ നാലിന് ഛത്രസാൽ സ്റ്റേഡിയത്തിന്റെ പാർക്കിംഗ് സ്ഥലത്തുണ്ടായ അടിപിടിയിലാണ് സാഗർ റാണ കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |