SignIn
Kerala Kaumudi Online
Saturday, 12 June 2021 7.52 PM IST

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ആശ്വാസം, കേരളത്തിൽ രോഗവ്യാപനം കൂടുന്നുവെന്ന് ആരോഗ്യമന്ത്രാലയം

covid

​​​​​ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ നേരിയ കുറവെന്ന് ആരോഗ്യ മന്ത്രാലയം. ചില സംസ്ഥാനങ്ങളിൽ കൊവിഡ് രണ്ടാം തരംഗം നിയന്ത്രിക്കാവുന്ന രീതിയിലേക്കെത്തുകയാണെന്നും ആരോഗ്യമന്ത്രാലയം പറയുന്നു. നാല് സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അ‌ഞ്ച് ശതമാനത്തിൽ താഴെയായത് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

​​​​​​ഡൽഹി, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് തുടങ്ങി രോഗവ്യാപനം തീവ്രമായിയിരുന്ന പത്ത് സംസ്ഥാനങ്ങളിൽ രോഗ വ്യാപനം കുറയുന്നുണ്ട്. അതേസമയം, കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ രോഗ വ്യാപനം കൂടുകയാണെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.

രാജ്യത്ത് ഓക്‌സിജൻ പ്രതിസന്ധി കുറഞ്ഞുവെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ഓക്‌സിജൻ ആഭ്യന്തര ഉത്പാദനം കൂട്ടിയിരിക്കുകയാണ്. പ്രതിസന്ധി തടയാനായി ദ്രാവക ഓക്‌സിജൻ ഇറക്കുമതി ചെയ്‌തുവെന്നും ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, COVID INDIA, TEST POSITIVITY RATE
KERALA KAUMUDI EPAPER
VIDEOS
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.