വൈപ്പിൻ: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ചെറുവൈപ്പ് കാരുണ്യഹാളിൽ സജ്ജമാക്കിയ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ വൈപ്പിൻ നിയുക്ത എം.എൽ.എ. കെ. എൻ. ഉണ്ണിക്കൃഷ്ണൻ സന്ദർശിച്ച് സജ്ജീകരണങ്ങൾ വിലയിരുത്തി. ഡോക്ടർമാരുൾപ്പെടെ ആരോഗ്യ പ്രവർത്തകരെയും മറ്റു അനുബന്ധജീവനക്കാരെയും നിയോഗിക്കുന്നതോടെ ദിവസങ്ങൾക്കകം പൂർണതോതിൽ പ്രവർത്തന സജ്ജമാകും. 40 കിടക്കകളുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, വൈസ് പ്രസിഡന്റ് കെ. എ. സാജിത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ. കെ. ജയൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുബോധ ഷാജി എന്നിവർ ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |