SignIn
Kerala Kaumudi Online
Friday, 19 April 2024 12.39 PM IST

വൃദ്ധർക്ക് വാക്സിൻ രജിസ്ട്രേഷന് സഹായ കേന്ദ്രം

v

ടോൾ ഫ്രീ നമ്പർ: 04912001000

പാലക്കാട്: വൃദ്ധർക്ക് വാക്സിൻ രജിസ്ട്രേഷന് 04912001000 എന്ന ടോൾഫ്രീ നമ്പറിൽ സാമൂഹ്യനീതി വകുപ്പ് ജില്ലാതല സഹായ കേന്ദ്രം ആരംഭിച്ചു. കല്ലേക്കാട് അങ്കണവാടിയോട് ചേർന്നുള്ള കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. വൃദ്ധർക്കോ ബന്ധുക്കൾക്കോ ഫോൺ വിളിച്ച് രജിസ്ട്രേഷൻ നടത്താം. ആധാർ നമ്പർ, പേര്, മേൽവിലാസം, ജനനവർഷം, ഫോൺ നമ്പർ, സമീപത്തെ വാക്സിനേഷൻ സെന്റർ എന്നിവയുടെ വിവരം കൈമാറി രജിസ്ട്രേഷൻ നടത്താം. തുടർന്ന് ഹെല്പ് ഡെസ്കിൽ നിന്ന് സ്മാർട്ട് ഫോൺ മുഖേന കോവിൻ സൈറ്റിൽ വിവരം രേഖപ്പെടുത്തി ഒ.ടി.പി ഉപയോഗിച്ച് കോവിൻ സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഐ.ഡി കൈമാറും. ഈ ഐ.ഡി ഉപയോഗിച്ച് അനുവദിച്ച കേന്ദ്രത്തിൽ നിന്ന് വാക്സിൻ സ്വീകരിക്കാം.

കൊവിഡ് പശ്ചാത്തലത്തിൽ ജില്ലകളിലുള്ള മെഡിക്കൽ ടീമിന്റെ സഹായത്തോടെ വാക്സിനേഷനുമായി ബന്ധപ്പെട്ട് വൃദ്ധർക്ക് ആവശ്യമായ സഹായം ചെയ്യുക, കിടപ്പുരോഗികൾക്ക് വീടുകളിലെത്തി വാക്സിൻ നൽകുക, ജില്ലയിലെ മുഴുവൻ സേവനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സഹായ കേന്ദ്രം പ്രവർത്തിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.