SignIn
Kerala Kaumudi Online
Thursday, 25 April 2024 5.33 PM IST

FACT CHECK: 'ചൈനയുടെ റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിക്കുന്നു'; പ്രചരിക്കുന്ന വീഡിയോ വ്യാജം

chinese-rocket

നിയന്ത്രണം നഷ്ടപ്പെട്ട ചെെനീസ് റോക്കറ്റ് താഴെ വീണതായ വാർത്തകൾ ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. റിപ്പോർട്ടുകൾ പ്രകാരം മാലിദ്വീപിന് സമീപമാണ് ഈ റോക്കറ്റ് പതിച്ചത്. ഇതിനുപിന്നാലെ ഒരു റോക്കറ്റ് വീണ് പൊട്ടിത്തെറിക്കുന്നതും കടൽതീരത്ത് നിന്ന് ആളുകൾ വീക്ഷിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ചെെനയുടെ റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിക്കുന്നത് കണ്ടോളൂ എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ വെെറൽ ആയിരുന്നു. ആധികാരിത പരിശോധിക്കാതെ നിരവധിപ്പേരാണ് ഈ വീഡിയോയുടെ പങ്കുവച്ചത്. എന്നാൽ മനുഷ്യവാസ മേഖലയിൽ പതിക്കുമെന്ന് ലോകരാജ്യങ്ങൾ ആശങ്കപ്പെട്ടിരുന്ന ലോം​ഗ് മാർച്ച് 5 ബി എന്ന ചെെനീസ് റോക്കറ്റ് തന്നെയായിരുന്നോ ഇത്. വസ്തുത പരിശോധിക്കാം.

ഇൻഫിനിറ്റ് സ്പേസ് എന്ന യുട്യൂബ് ചാനലിൽ ഇപ്പോൾ ചെെനീസ് റോക്കറ്റിന്റേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ നമുക്ക് കാണാവുന്നതാണ്. 'SpaceX Starship SN9 Launch, Landing, Explosion & Viewer Reactions!' ക്യാപ്ഷനോടെയുളള വീഡിയോ 2021 ഫെബ്രുവരി നാലിനാണ് അവർ അപ്‍ലോഡ് ചെയ്തിരിക്കുന്നത്. എന്നാൽ ഇത് 18 സെക്കറ്റ് അല്ല 1.18 മിനിറ്റ് ആണ് ഉളളത്. 1.18 മിനിറ്റ് ദെെർഖ്യമുളള വീഡിയോയുടെ അവസാന 18 സെക്കന്റ് മാത്രം കട്ട് ചെയ്താണ് ഇപ്പോൾ ചെെനീസ് റോക്കറ്റിന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

സ്പേസ് എക്സിന്റെ അടുത്ത ജനറേഷൻ സ്റ്റാർഷിപ്പ് റോക്കറ്റ് പ്രോട്ടോട്ടെെപ്പ് ലാന്റ് ചെയ്യുന്നതിനുളള ശ്രമത്തിൽ പൊട്ടിത്തെറിച്ചതിന്റെ വീഡിയോ ആണ് ഇപ്പോൾ ചെെനീസ് റോക്കറ്റിന്റേതെന്ന പേരിൽ പ്രചരിക്കുന്നത്. വാർത്താ വെബ്സെെറ്റുകളിൽ മൂന്നുമാസം മുൻപ് ഇതുമായി വന്ന വാർത്തകൾ ഇന്റർനെറ്റിൽ സുലഭമാണ്. ചെെനയുടെ റോക്കറ്റാകട്ടെ ഈ മാസമാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ച്.

ഇതിൽ നിന്നുതന്നെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ തെറ്റായ സന്ദേശമാണ് നൽകുന്നതെന്നത് വ്യക്തമാണ്. ഫെബ്രുവരിയിൽ പരാജയപ്പെട്ട സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റ് മേയ് അഞ്ചിന് വിജയകരമായി ലാന്റ് ചെയ്തിരുന്നു. ഇക്കാര്യം സ്പേസ് എക്സ് സ്ഥാപകൻ എലോൺ മസ്ക് തന്നെ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ആദ്യ അഞ്ച് തവറണ പരാജയപ്പെട്ടതിനു ശേഷമാണ് അവർ നേട്ടം ഈ സ്വന്തമാക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHINESE ROCKET, FAKE VIDEO, SOCIAL MEDIA, FACT CHECK
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.