SignIn
Kerala Kaumudi Online
Thursday, 25 April 2024 2.46 AM IST

വീട്ടിലിരിക്കുന്ന അദ്ധ്യാപകർക്കും ജീവനക്കാരും കൊവിഡ് ഡ്യൂട്ടി

covid

തിരുവനന്തപുരം: ലോക്ക് ഡൗണിൽ വീട്ടിലിരിക്കുന്ന സർക്കാർ ജീവനക്കാരെയും അദ്ധ്യാപകരെയും കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതു സംബന്ധിച്ച് സർക്കാർ ഇന്നലെ ഉത്തരവിറക്കി. ഇവർ മേൽവിലാസം, മൊബൈൽ നമ്പർ, പെൻ നമ്പർ, തസ്തികയുടെ പേര് എന്നിവ ജില്ലാകളക്ടർക്ക് ഉടൻ നൽകണം. ഇതിന്റെ മാതൃകയും ഉത്തരവിലുണ്ട്.

ഈ ഉദ്യോഗസ്ഥരെ കളക്ടറേറ്റിലും തദ്ദേശസ്ഥാപനങ്ങളിലും കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കണം. പഞ്ചായത്ത് ഡെപ്യൂട്ടി സെക്രട്ടറിമാരേയും നഗരസഭാസെക്രട്ടറിമാരേയും കൊവിഡ് പ്രതിരോധത്തിന്റെ ഏകോപനം, വിവരശേഖരണം തുടങ്ങിയവ സംബന്ധിച്ച യോഗത്തിലും ഉൾപ്പെടുത്തണം.

ലോക്ക് ഡൗണിൽ അവശ്യ സേവനങ്ങൾ ഒഴികെയുള്ള സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമേഖലാസ്ഥാപനങ്ങൾക്കും അവധിയാണ്. ചില സ്ഥാപനങ്ങളിൽ 25ശതമാനം ജീവനക്കാർ മതി. ജോലിക്ക് പോകാനാവാതെ വീട്ടിലിരിക്കുന്ന ജീവനക്കാരും അദ്ധ്യാപകരും കൊവിഡ് ഡ്യൂട്ടി ചെയ്യണമെന്ന് സർക്കാർ നേരത്തേ നിർദ്ദേശിച്ചിരുന്നു. ഇവരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കേണ്ടത് കളക്ടർമാരാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID DUTY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.